ദു​ബാ​യി: ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് ഐ​പി​എ​ൽ ഫൈ​ന​ലി​ൽ.ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ പ്ലേ ​ഓ​ഫി​ൽ വീ​ഴ്ത്തി​യാ​ണ് മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യും കൂ​ട്ട​രും ഒ​രി​ക്ക​ൽ കൂ​ടി ഐ​പി​എ​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

ഡ​ൽ​ഹി ഉ​യ​ർ​ത്തി​യ 173 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ര​ണ്ട് പ​ന്ത് ശേ​ഷി​ക്കേ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ചെ​ന്നൈ മ​റി​ക​ട​ന്നു. ഋ​തു​രാ​ജ് ഗെ​യ്ക് വാ​ദി​ന്‍റെ​യും റോ​ബി​ൻ ഉ​ത്ത​പ്പ​യു​ടെ​യും അ​ർ​ധ​സെ​ഞ്ചു​റി പ്ര​ക​ട​ന​മാ​ണ് ചെ​ന്നൈ​യെ വി​ജ​യ​തീ​ര​ത്ത് അ​ടു​പ്പി​ച്ച​ത്.

ഗെ​യ്ക് വാ​ദ് 50 പ​ന്തി​ൽ ര​ണ്ട് സി​ക്സും അ​ഞ്ച് ഫോ​റും ഉ​ൾ​പ്പെ​ടെ 70 റ​ണ്‍​സെ​ടു​ത്തു. ഉ​ത്ത​പ്പ 44 പ​ന്തി​ൽ 63 റ​ണ്‍​സും നേ​ടി. ഡു​പ്ല​സി (1), ഷാ​ർ​ദൂ​ൽ താ​ക്കൂ​ർ (0), അ​ന്പാ​ട്ടി റാ​യു​ഡു (1) എ​ന്നി​വ​ർ ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി.

ഒ​രു​ക്ക​ൽ കൂ​ടി കൊ​ടു​ങ്കാ​റ്റാ​യി ധോ​ണി​യെ​ത്തി. അ​വ​സാ​ന ഓ​വ​റി​ൽ ചെ​ന്നൈ​യു​ടെ വി​ജ​ല​ക്ഷ്യം 13 റ​ണ്‍​സാ​യി​രു​ന്നു. ടോം ​ക​റ​ൻ എ​റി​ഞ്ഞ ആ​ദ്യ പ​ന്തി​ൽ മോ​യി​ൻ അ​ലി (16) പു​റ​ത്താ​യി. ര​ണ്ടാം പ​ന്ത് നേ​രി​ട്ട ധോ​ണി ബൗ​ണ്ട​റി ക​ട​ത്തി. അ​ടു​ത്ത പ​ന്തി​ലും ഫോ​ർ നേ​ടി. അ​ടു​ത്ത പ​ന്ത് വൈ​ഡാ​യ​തോ​ടെ മൂ​ന്ന് പ​ന്തി​ൽ മൂ​ന്ന് റ​ണ്‍​സാ​യി ചെ​ന്നൈ​യു​ടെ വി​ജ​യ​ല​ക്ഷ്യം. നാ​ലാം പ​ന്തി​ൽ വീ​ണ്ടും ഫോ​റ​ടി​ച്ച് ധോ​ണി ചെ​ന്നൈ​യെ ഫൈ​ന​ലി​ൽ എ​ത്തി​ച്ചു. ആ​റ് പ​ന്തി​ൽ 18 റ​ണ്‍​സാ​ണ് ധോ​ണി അ​ടി​ച്ചു കൂ​ട്ടി​യ​ത്.

ഡ​ൽ​ഹി​ക്ക് വേ​ണ്ടി ടോം ​ക​റ​ൻ മൂ​ന്ന് വി​ക്ക​റ്റും ആ​ന്‍റി​ച്ച് നോ​ർ​ക്കെ, ആ​വേ​ശ് ഖാ​ൻ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ൽ​ഹി പൃ​ഥ്വി ഷാ​യു​ടെ​യും നാ​യ​ക​ൻ ഋ​ഷ​ഭ് പ​ന്തി​ന്‍റെ​യും മി​ക​വി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 172 റ​ണ്‍​സ് നേ​ടി​യ​ത്. ഡ​ൽ​ഹി​ക്ക് തു​ട​ക്ക​ത്തി​ൽ ത​ന്നെ ഏ​ഴു റ​ണ്‍​സ് എ​ടു​ത്ത ധ​വാ​നെ​യും ഒ​രു റ​ണ്‍ മാ​ത്രം എ​ടു​ത്ത ശ്രേ​യ​സ് അ​യ്യ​രെ​യും ന​ഷ്ട​മാ​യി. എ​ന്നാ​ൽ മ​റു​വ​ശ​ത്ത് ന​ന്നാ​യി ബാ​റ്റു ചെ​യ്ത പൃ​ഥ്വി ഷാ ​ഡ​ൽ​ഹി​യു​ടെ സ്കോ​ർ ഉ​യ​ർ​ത്തി കൊ​ണ്ടി​രു​ന്നു. 34 പ​ന്തി​ൽ 60 റ​ണ്‍​സ് എ​ടു​ത്താ​ണ് പൃ​ഥ്വി ക​ളം വി​ട്ട​ത്.

പി​ന്നീ​ട് ഡ​ൽ​ഹി​ക്ക് പ്ര​തീ​ക്ഷ ന​ൽ​കി ഹെ​റ്റ്മെ​യ​റും പ​ന്തും മി​ക​ച്ച ബാ​റ്റിം​ഗ് ന​ട​ത്തി. ഹെ​റ്റ്മ​യ​ർ 24 പ​ന്തി​ൽ 37 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി. പ​ന്ത് 35 പ​ന്തി​ൽ 51 റ​ണ്‍​സ് എ​ടു​ത്തു പു​റ​ത്താ​കാ​തെ നി​ന്നു.

ചെ​ന്നൈ​ക്ക് വേ​ണ്ടി ജോ​ഷ് ഹ​സ​ല്വു​ഡ് ര​ണ്ട് വി​ക്ക​റ്റും ജ​ഡേ​ജ, മൊ​യീ​ൻ അ​ലി, ബ്രാ​വോ എ​ന്നി​വ​ർ ഒ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here