തിരുവനന്തപുരം കോര്‍പറേഷനിലെ നികുതി തട്ടിപ്പ് കേസില്‍ ആദ്യ അറസ്റ്റ്. ശ്രീകാര്യം സോണല്‍ ഓഫിസിലെ ഓഫിസ് അറ്റന്‍ഡന്റ് ബിജുവിനെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്. നികുതി തട്ടിപ്പ് വിവാദമായതോടെ ഒളിവിലായിരുന്ന ബിജുവിനെ കല്ലറ നിന്നാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.

കല്ലറയില്‍ നിന്ന് ഇന്നലെ രാത്രിയാണ് ഇയാളെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയോടെ അറസ്റ്റ് രേഖപ്പെടുത്തി. സൂപ്രണ്ട് അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഒളിവിലാണ്.മൂന്ന് സോണല്‍ വിഭാഗത്തില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അതില്‍ അഞ്ച് ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പാണ് ശ്രീകാര്യം സോണല്‍ ഓഫീസില്‍ നടന്നത്.

നികുതിയായിട്ടും അല്ലാതെയും കിട്ടുന്ന പണം തൊട്ടടുത്ത ദിവസം തന്നെ നഗരസഭാ സെക്രട്ടറിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കേണ്ടതുണ്ട്. എന്നാല്‍ ഈ തുക നിക്ഷേപിക്കാതെ അടിച്ചുമാറ്റിയെന്നാണ് കേസ്. സംഭവത്തില്‍ ഏഴ് ജീവനക്കാരെ നേരത്തെ കോര്‍പറേഷന്‍ സസ്‌പെന്‍സ് ചെയ്തിരുന്നു. നികുതി അടച്ച ആര്‍ക്കും പണം നഷ്ടമാകില്ലെന്ന് കോര്‍പറേഷന്‍ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here