കൊ​ച്ചി: ശ​ബ​രി​മ​ല​യി​ല്‍ തി​ര​ക്കു നി​യ​ന്ത്രി​ക്കാ​നു​ള്ള വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​ത്ത​ന്‍റെ നി​യ​ന്ത്ര​ണം പോ​ലീ​സി​നെ ആ​രാ​ണ് ഏ​ല്‍​പ്പി​ച്ച​തെ​ന്നും ഇ​തി​നു ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നോ​യെ​ന്നും ഡി​വി​ഷ​ന്‍ ബെ​ഞ്ച് .

വെ​ര്‍​ച്വ​ല്‍ ക്യൂ​വി​ന്‍റെ നി​യ​ന്ത്ര​ണം ദേ​വ​സ്വം ബോ​ര്‍​ഡി​നെ ഏ​ല്‍​പ്പി​ക്കു​ന്ന​ത​ല്ലേ ഉ​ചി​ത​മെ​ന്നു ചോ​ദി​ച്ച ഡി​വി​ഷ​ന്‍ ബെ​ഞ്ച് വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​ത്തി​ന് കോ​ട​തി​യു​ടെ അ​നു​മ​തി​യു​ണ്ടെ​ങ്കി​ല്‍ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​നും നി​ര്‍​ദേ​ശം ന​ല്‍​കി.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ പോ​ലീ​സ് ഏ​ര്‍​പ്പെ​ടു​ത്തി​യ വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​നം ദേ​വ​സ്വം ബോ​ര്‍​ഡി​നു കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ളി​ലാ​ണ് ജ​സ്റ്റീ​സ് അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, ജ​സ്റ്റീ​സ് പി.​ജി. അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഇ​ക്കാ​ര്യം വാ​ക്കാ​ല്‍ ചോ​ദി​ച്ച​ത്. ഹ​ര്‍​ജി​ക​ള്‍ 26നു ​പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ ശ​ബ​രി​മ​ല ദ​ര്‍​ശ​നം സു​ഗ​മ​മാ​ക്കു​ക​യെ​ന്ന സ​ദു​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് വെ​ര്‍​ച്വ​ല്‍ ക്യൂ ​ഏ​ര്‍​പ്പെ​ടു​ത്തി​യ​തെ​ന്നും 2011 മു​ത​ല്‍ പോ​ലീ​സ് ശ​ബ​രി​മ​ല​യി​ല്‍ വെ​ര്‍​ച്വ​ല്‍ ക്യൂ ​ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നെ​ന്നും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here