കൊച്ചി:- മധ്യതിതുവിതാംകൂറിലെ ജനങ്ങളുടെ ആശങ്ക മാറ്റാൻ മുല്ലപ്പെരിയാരിൽ പുതിയ ഡാം പണിയാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ഡപ്യൂറ്റി ചെയർമാനും, യു.ഡി.ഫ് സംസ്ഥാന സെക്രട്ടറിയുമായ ജോണി നെല്ലൂർ  ആവശ്യപ്പെട്ടു. വെറും 50 വർഷം മാത്രം ഗ്യാരണ്ടിയിൽ പണിത മുല്ലപ്പെരിയാർ ഡാം ഇപ്പോൾ 110 വർഷത്തിന് മുകളിലേക്ക് ആയിരിക്കുന്നു കേരള കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കൺവൻഷൻ മഹനാമി ഓഡിറ്റോറിയത്തിൽ ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പെട്രോളിൻ്റെയും ഡീസലിൻ്റെയും, പാചക വാതകത്തിൻ്റെയും വില വർദ്ധിപ്പിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.. പെരിയാറിലെ 2018-19 വർഷത്തെ പ്രളയത്തിൽ അടിഞ്ഞുകൂടിയ ചെളി മാറ്റൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം കേരള കോൺഗ്രസ് ആലുവ നിയോജക മണ്ഡലം പ്രസിഡൻ്റ് സിജു തോമസ് അദ്ധ്യക്ഷത വഹിച്ചു.പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ അഹമ്മദ് തോട്ടത്തിൽ ഉന്നതാധികാര സമിതി അംഗങ്ങളായ എം.പി. ജോസഫ്, സേവി കുരിശു വീട്ടിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഡൊമിനിക് കാവുങ്കൽ ,ഷൈസൻ മാങ്കഴ, യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.ജോർജ്, പാർട്ടി ജില്ലാ നേതാക്കളായ ആൻ്റണി മാഞ്ഞൂരാൻ, വർഗീസ് കോയിക്കര ,ജിബു ആൻറണി, റാഫേൽ ലാസർ തുടങ്ങിയവർ പ്രസംഗിച്ചു.നവംബർ 10-ാം തിയതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ സമരം നടത്താനും യോഗം തീരുമാനിച്ചു.യോഗത്തിൽ പുതിയ നിയോജക മണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here