അബുദാബി: ട്വന്റി 20 ലോകകപ്പിലെ ആദ്യ സെമിയിൽ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിന് തകർത്ത് ന്യൂസീലൻഡ് ഫൈനലിൽ.

ഇംഗ്ലണ്ട് ഉയർത്തിയ 167 റൺസ് വിജയലക്ഷ്യം ആറു പന്തുകൾ ശേഷിക്കേ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ന്യൂസീലൻഡ് മറികടന്നു.

ഡാരിൽ മിച്ചൽ, ഡെവോൺ കോൺവെ, ജിമ്മി നീഷാം എന്നിവരുടെ ഇന്നിങ്സുകളാണ് കിവീസിന് ജയമൊരുക്കിയത്. ഇതോടെ 2019 ഏകദിന ലോകകപ്പ് ഫൈനൽ പരാജയത്തിന് പകരം ചോദിക്കാനും കിവീസിനായി.

നാളത്തെ പാകിസ്താൻ – ഓസ്ട്രേലിയ മത്സര വിജയികളെ 14-ാം തീയതി നടക്കുന്ന ഫൈനലിൽ ന്യൂസീലൻഡ് നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here