വ​ൻ​മ​തി​ൽ കോ​ട്ട​യി​ൽ ഇ​ന്ത്യ; ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​ന്പ​ര തൂ​ത്തു​വ​രി
കോ​ൽ​ക്ക​ത്ത:  രാ​ഹു​ൽ ദ്രാ​വിഡി​ന്‍റെ പ​രി​ശീ​ല​ന​ത്തിൻ കീഴിൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ഇ​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് തകർപ്പൻ ജയം.. ഇതോടെമൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ ട്വ​ന്‍റി-20 പ​ര​ന്പ​ര ഇ​ന്ത്യ തൂ​ത്തു​വാ​രി.

പു​തി​യ കോ​ച്ചി​നും പു​തി​യ നാ​യ​ക​ൻ രോ​ഹി​ത്ത് ശ​ർ​മ​യ്ക്കും കീ​ഴി​ലാ​ണ് ഇ​ന്ത്യ ന്യൂ​സി​ല​ൻ​ഡി​നെ നേ​രി​ട്ട​ത്. ഇ​ന്ന് ന​ട​ന്ന മൂ​ന്നാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ 73 റ​ണ്‍​സി​ന് കി​വീ​സി​നെ കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ പ​ര​ന്പ​ര തു​ത്തൂ​വ​രി​യ​ത്.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 185 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ന്യൂ​സി​ല​ൻ​ഡി​ന് 111 റ​ണ്‍​സെ​ടു​ക്കു​ന്ന​തി​നി​ടെ പ​ത്ത് വി​ക്ക​റ്റും ന​ഷ്ട​മാ​യി. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ മാ​ർ​ട്ടിൻ ഗ​പ്റ്റി​ലി​നു മാ​ത്ര​മാ​ണ് കി​വീ​സ് നി​ര​യി​ൽ പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യ​ത്. 36 പ​ന്തി​ൽ 51 റ​ണ്‍​സാ​ണ് ഗ​പ്റ്റി​ലി​ന്‍റെ സ​ന്പാ​ദ്യം.

ടിം ​സി​ഫേ​ർ​ട്ട് 17 റ​ണ്‍​സും ലോ​ക്കി ഫെ​ർ​ഗൂ​സ​ൻ 14 റ​ണ്‍​സു​മെ​ടു​ത്തു. ന്യൂ​സി​ല​ൻ​ഡ് നി​ര​യി​ൽ മ​റ്റാ​ർ​ക്കും ര​ണ്ട​ക്കം കാ​ണാ​ൻ സാ​ധി​ച്ചി​ല്ല.

ഇ​ന്ത്യ​യ്ക്കാ​യി അ​ക്സ​ർ പ​ട്ടേ​ൽ മൂ​ന്ന് വി​ക്ക​റ്റും ഹ​ർ​ഷ​ൽ പ​ട്ടേ​ൽ ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി. ദീ​പ​ക് ച​ഹാ​റും യു​സ്വേ​ന്ദ്ര ച​ഹ​ലും വേ​ങ്ക​ടേ​ഷ് അ​യ്യ​രും ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.

ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. നാ​യ​ക​ൻ രോ​ഹി​ത്ത് ശ​ർ​മ​യു​ടെ അ​ർ​ധ സെ​ഞ്ചു​റി മി​ക​വി​ലാ​ണ് മി​ക​ച്ച സ്കോ​ർ ക​ണ്ടെ​ത്തി​യ​ത്. 31 പ​ന്തി​ൽ മൂ​ന്ന് സി​ക്സും അ​ഞ്ച് ഫോ​റും ഉ​ൾ​പ്പെ​ടെ 56 റ​ണ്‍​സാ​ണ് രോ​ഹി​ത്തി​ന്‍റെ ബാ​റ്റി​ൽ​നി​ന്ന് പി​റ​ന്ന​ത്.

ഇ​ന്ത്യ​യ്ക്ക് ഓ​പ്പ​ണ​റു​മാ​രാ​യ രോ​ഹി​ത്ത് ശ​ർ​മ​യും ഇ​ഷാ​ൻ കി​ഷ​നും ചേ​ർ​ന്ന് മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. 69 റ​ണ്‍​സാ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് അ​ടി​ച്ചു കൂ​ട്ടി​യ​ത്. 21 പ​ന്തി​ൽ 29 റ​ണ്‍​സെ​ടു​ത്ത ഇ​ഷാ​ൻ കി​ഷ​നെ​യാ​ണ് ഇ​ന്ത്യ​യ്ക്ക് ആ​ദ്യം ന​ഷ്ട​മാ​യ​ത്.

പി​ന്നാ​ലെ ക്രീ​സി​ലെ​ത്തി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന് പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. നാ​ല് പ​ന്ത് നേ​രി​ട്ട താ​രം റ​ണ്‍​സൊ​ന്നു​മെ​ടു​ക്കാ​തെ മ​ട​ങ്ങി. ഋ​ഷ​ഭ് പ​ന്തും (4) നി​രാ​ശ​നാ​ക്കി. ശ്രേ​യ​സ് അ​യ്യ​ർ 25 റ​ണ്‍​സും വെ​ങ്ക​ടേ​ഷ് അ​യ്യ​ർ 20 റ​ണ്‍​സും ഹ​ർ​ഷ​ൽ പ​ട്ടേ​ൽ 18 റ​ണ്‍​സു​മെ​ടു​ത്തു. ദീ​പ​ക് ച​ഹാ​ർ 21 റ​ണ്‍​സും അ​ക്സ​ർ പ​ട്ടേ​ൽ ര​ണ്ട് റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.

ന്യൂ​സീ​ല​ൻ​ഡി​നു​വേ​ണ്ടി നാ​യ​ക​ൻ സാ​ന്‍റ്ന​ർ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ട്രെ​ൻ​ഡ് ബോ​ൾ​ട്ട്, ആ​ദം മി​ൽ​നെ, ലോ​ക്കി ഫെ​ർ​ഗൂ​സ​ൻ, ഇ​ഷ് സോ​ധി എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം

LEAVE A REPLY

Please enter your comment!
Please enter your name here