പത്തനംതിട്ട: ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത മന്ത്രി വീണാ ജോർജിനെതിരെ വിമർശനവുമായി സമ്മേളന പ്രതിനിധികൾ. സി.പി.എം. പത്തനംതിട്ട ഏരിയാ സമ്മേളനത്തിലാണ് വീണയ്ക്കെതിരെ വിമർശനം ഉയർന്നത്.

വീണാ ജോർജിന് മാത്രമായി ഇളവു നൽകിയ സാഹചര്യം മനസ്സിലാകുന്നില്ലെന്ന് സമ്മേളന പ്രതിനിധികൾ വിമർശിച്ചു. വീണാ ജോർജ് ഫോൺ എടുക്കാറില്ല. പ്രഖ്യാപിച്ച പല പദ്ധതികളും യാഥാർഥ്യമായില്ല. വീണ ജയിക്കരുത് എന്ന് ആഗ്രഹിച്ചവർ പാർട്ടിയിലുണ്ടെന്നും വിമർശനം ഉയർന്നു.ഏരിയാ കമ്മിറ്റി അംഗമായ എ.ജി. ഉണ്ണിക്കൃഷ്ണൻ പാർട്ടിയുമായി സഹകരിക്കുന്നില്ലെന്നും പ്രതിനിധികൾ വിമർശിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here