വാ​ഷിം​ഗ്ട​ൺ/ റി​യാ​ദ്: അ​മേ​രി​ക്ക​യി​ലും യു​എ​ഇ​യി​ലും ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. കാ​ലി​ഫോ​ർ​ണി​യ​യി​ലാ​ണ് അ​മേ​രി​ക്ക​യി​ലെ ആ​ദ്യ കേ​സ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്നും വ​ന്ന യാ​ത്ര​ക്കാ​ര​നി​ലാ​ണ് വൈ​റ​സ് സാ​ന്നി​ദ്ധ്യം ക​ണ്ടെ​ത്തി​യ​ത്. ര​ണ്ട് ഡോ​സ് വാ​ക്സി​നും സ്വീ​ക​രി​ച്ച വ്യ​ക്തി​യാ​ണ്. ചെ​റി​യ ല​ക്ഷ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് പ്ര​ക​ടി​പ്പി​ച്ച​ത്.

ന​വം​ബ​ർ 22 ന് ​ആ​ണ് ഇ​ദ്ദേ​ഹം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ​ത്. 29 ന് ​ആ​ണ് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്ത് ബ​ന്ധം പു​ല​ർ​ത്തി​യ​വ​രെ​യെ​ല്ലാം പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ എ​ല്ലാ​വ​രും ത​ന്നെ നെ​ഗ​റ്റീ​വാ​ണെ​ന്ന് സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ ആ​ൻ​ഡ് പ്രി​വ​ൻ​ഷ​ൻ (സി​ഡി​സി) അ​റി​യി​ച്ചു.

യു​എ​ഇ​യി​ലും ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. ആ​ഫ്രി​ക്ക​യി​ൽ​നി​ന്നും എ​ത്തി​യ സ്ത്രീ​യി​ലാ​ണ് വൈ​റ​സ് ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ എ​ത്തി​യ​വ​രെ​യും കാ​റ​ന്‍റൈ​നി​ലാ​ക്കി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ആ​ദ്യ ഒ​മി​ക്രോ​ൺ കോ​വി​ഡ് കേ​സ് സൗ​ദി​യി​ലാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഉ​ത്ത​ര ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു മ​ട​ങ്ങി​യെ​ത്തി​യ സൗ​ദി പൗ​ര​നാ​ണു രോ​ഗ​ബാ​ധ. രോ​ഗി​യെ​യും അ​യാ​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​രെ​യും ഐ​സൊ​ലേ​ഷ​നി​ലാ​ക്കി.

ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ ഇ​ന്ന​ലെ അ​ഞ്ചു പേ​ർ​ക്ക് ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചു. നേ​ര​ത്തെ പ​ന്ത്ര​ണ്ടോ​ളം രാ​ജ്യ​ങ്ങ​ളി​ൽ ഒ​മി​ക്രോ​ൺ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here