ഫ്ലാഗ് 

കണ്ണൂര്‍: തലശ്ശേരി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷ സാധ്യത പരിഗണിച്ചാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്

അന്യായമായ സംഘം ചേരല്‍, ആയുധനങ്ങളുമായി യാത്ര ചെയ്യല്‍, പ്രകോപനപരമായ മുദ്രാവാക്യം മുഴക്കല്‍, ഏതെങ്കിലും തരത്തിലുള്ള പ്രകടനം, കൂട്ടംചേരല്‍ എന്നിവയെല്ലാം ഡിസംബര്‍ ആറ് വരെ നിരോധിച്ചുകൊണ്ടാണ് കണ്ണൂര്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ ഇന്ന് വലിയ പ്രതിഷേധ സംഗമം നടത്താന്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യം കൂടി മുന്നില്‍ കണ്ടാണ് നിരോധനാജ്ഞ.

ഡിസംബര്‍ ഒന്നിന് കെടി ജയകൃഷ്ണന്‍ ദിനാചരണവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രകടനത്തില്‍ വ്യാപകമായ രീതിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയിരുന്നു.

ഇതിനെതിരെ ഇന്നലെ തലശ്ശേരിയിൽ എസ്ഡിപിഐ നടത്തിയ പ്രടകനത്തിൽ ആർ.എസ്.എസ്. .  പ്രവര്‍ത്തകര്‍ ആയുസ് ഒടുങ്ങി മരിക്കില്ലെന്ന് ഉള്‍പ്പെടെയുളള മുദ്രാവാക്യങ്ങളുമായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.. തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അണിനിരന്നതോടെ  പോലീസ് ഇടപെട്ടാണ്സ്ഥലത്ത്സംഘര്‍ഷംഒഴിവാക്കിയത്. ഈ സാഹചര്യത്തില്‍ തലശ്ശേരി മേഖലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here