ഇടുക്കി : വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി റവന്യൂവകുപ്പ്. റവന്യൂ പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി ജയതിലക് ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാൻ റവന്യൂവകുപ്പ് ഇടുക്കി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

നാല് വർഷം നീണ്ട പരിശോധനകൾക്കൊടുവിലാണ് വിവാദമായ പട്ടയങ്ങൾ റദ്ദാക്കിയിരിക്കുന്നത്. ദേവികുളം പഞ്ചായത്തിലെ ഒൻപത് ഗ്രാമങ്ങളിൽ താമസിക്കുന്നവർക്കായി നൽകിയ 530 പട്ടയങ്ങളാണ് റദ്ദാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നടപടികൾ 45 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ നൽകിയിരിക്കുന്ന നിർദ്ദേശം. അർഹരായവർക്ക് പട്ടയങ്ങൾക്കായി വീണ്ടും അപേക്ഷിക്കാനുള്ള സൗകര്യം നൽകി കൊണ്ടാകണം നടപടികൾ പൂർത്തിയാക്കേണ്ടതെന്നും കളക്ടർക്ക് നിർദ്ദേശമുണ്ട്.

1999ൽഅന്നത്തെഡെപ്യൂട്ടിതഹസിൽദാറായിരുന്നു എംഐ രവീന്ദ്രൻ വിതരണം ചെയ്ത പട്ടയങ്ങളാണ് പിൽക്കാലത്ത് രവീന്ദ്രൻ പട്ടയങ്ങൾ എന്ന് അറിയപ്പെട്ടത്. ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ശുപാർശ പ്രകാരമാണെന്ന പേരിലായിരുന്നു പട്ടയവിതരണം.

LEAVE A REPLY

Please enter your comment!
Please enter your name here