കൊച്ചി: സ്ക്രാച്ച് ആൻറ് വിൻ കാർഡിൽ 25 ലക്ഷം രൂപ സമ്മാനം ലഭിക്കുന്നതിനായി ആലുവയിൽ യുവാവ് ചിലവാക്കിയത് 80 ലക്ഷം. സമ്മാനം ലഭിച്ചുവെന്നത് സത്യമാണെന്ന് വിശ്വസിച്ച് 80 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ട സംഭവത്തിൽ യുവാവിന്റെ പരാതിയിന്മേൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഒൺലൈൻ വ്യാപാരസൈറ്റിൽ നിന്നും സാധനങ്ങൾ വാങ്ങീയതിന് സമ്മാനമായി ലഭിച്ചതായി അറിയിച്ച് തപാലിലാണ് കാർഡ് യുവാവിന് ലഭിച്ചത്. ചുരണ്ടി നോക്കിയപ്പോൾ 25 ലക്ഷം രൂപ സമ്മാനമായി ലഭിച്ചിരിക്കുന്നു.

സമ്മാനത്തുക ലഭിക്കുന്നതിനായി രണ്ടായിരം രൂപ പ്രോസസിങ് ചാർജിൽ തുടങ്ങി 80 ലക്ഷത്തിലേറെ രൂപയാണ് യുവാവ് മുടക്കിയത്. ഓരോ തവണയും പണം മുടക്കുമ്പോഴും മുടക്കുന്ന പണം കൂടിച്ചേർത്ത് തിരികെ ലഭിക്കുമെന്ന് തട്ടിപ്പുസംഘം നൽകിയ വാഗ്ദാനത്തിൽ യുവാവ് കുടുങ്ങുകയായിരുന്നു. ഒടുവിൽ തട്ടിപ്പാണെന്ന് മനസിലാക്കിയതോടെയാണ് പരാതി നൽകിയത്.

അതേസമയം, ഇത്തരം വ്യാജ പ്രലോഭനങ്ങളിൽ വീഴരുതെന്ന് ജില്ല പോലീസ് മേധാവി കെ കാർത്തിക്ക് മുന്നറിയിപ്പു നൽകി. ഇത്തരം തട്ടിപ്പുകാർ പ്രശസ്തമായ ഒൺലൈൻ വ്യാപാര സ്ഥാപനങ്ങളുടെ പേരിലാണ് സ്ക്രാച്ച് ആൻറ് വിൻ കാർഡുകൾ അയക്കുന്നതെന്നും ചുരണ്ടി നോക്കുമ്പോൾ ലക്ഷങ്ങൾ വിലമതിക്കുന്ന കാറുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവയാണ് സമ്മാനമായി രേഖപ്പെടുത്തിയിട്ടുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. സമ്മാനംലഭ്യമാകുന്നതിന് എന്നപേരിൽ പല കാര്യങ്ങൾ പറഞ്ഞ് സംഘം പണം തട്ടുമെന്നും ഇങ്ങനെയുള്ള തട്ടിപൂക്കൾ തിരിച്ചറിയണമെന്നും എസ് പി കാർത്തിക് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here