കൊച്ചി:പെരുമ്പാവൂർ:ജയ് ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിറ്റി ഡെവലപ്പ്മെൻ്റ് ആൻ്റ് റിസർച്ച് സർവീസസിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി വയോജനങ്ങളെ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന സമയ ബാങ്ക് പദ്ധതി കളമശ്ശേരി കാക്കനാട് പ്രദേശങ്ങളിൽ സജീവമായി നടത്തിവരുന്നു. പദ്ധതിയുടെ ഭാഗമായി ജയ് ഭാരത് കോളേജിലെ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് വിഭാഗവും , എൻ.എസ് എസ് വോളണ്ടിയർമാരും നടത്തിയ പ്രാഥമിക സർവ്വേയിലൂടെ ശാരീരികമായും മാനസികമായും പ്രശ്നങ്ങൾ അനുഭവിക്കുന്ന വയോജനങ്ങളേയും മറ്റു പ്രത്യേക പരിഗണന വേണ്ട വിഭാഗങ്ങളെ കണ്ടെത്തുകയും അർഹരായവർക്ക് വിവിധ സേവനങ്ങൾ നൽകുന്നതിനുള്ള സമഗ്ര സേവന പദ്ധതിയുടെ ഭാഗമായി ഡോക്ടർമാർ കൗൺസിലർമാർ സോഷ്യൽ വർക്ക് വിഭാഗം അദ്ധ്യാപകർ എന്നിവർ കളമശ്ശേരി 36 -ാം വാർഡിൽ മെയ് 17-ാം തീയതി മുതൽ സന്ദർശനം നടത്തിപ്പോരുന്നു. വയോജന പരിപാലന മേഖലയിൽ പ്രശസ്തനായ ഡോ. പ്രവീൺ ജി പൈ -യുടെ നേതൃത്വത്തിൽ ആരംഭിച്ച വീടു സന്ദർശനം അർഹരായവർക്ക് വലിയ ആശ്വാസവും ആത്മവിശ്വാസവും നൽകി. മുതിർന്ന പൗരന്മാരിൽ സന്തോഷവും ക്ഷേമവും ഉളവാക്കുന്നതിന്നും അവരിലെ ഒറ്റപ്പെടലിന്റെ ആഴം പരമാവധി കുറക്കുന്നതിനും തുടക്കം കുറിച്ച സമയ ബാങ്ക് ഉദ്യമം അത്യന്തം അർത്ഥപൂർണ്ണവും മാതാപിതാക്കളോടുള്ള കടമ നിറവേറ്റുന്നതിന്റെ ഓർമ്മപ്പെടുത്തലാണെന്നും ഈ മഹത്തായ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി സബ് ജഡ്ജും ഡി. എൽ. എസ്. എ യുടെ സെക്രട്ടറിയുമായ ശ്രീ സുരേഷ് പി.എം. അറിയിച്ചു. ജയ് ഭാരത് കോളേജ് ചെയർമാൻ എ എം ഖരീം പ്രിൻസിപ്പാൾ ഡോ. മാത്യു കെ.എ, സോഷ്യൽ വർക്ക് വിഭാഗം മേധാവി പ്രൊഫ. ദീപ്തി രാജ്, പ്രോജക്ട് ഓഫീസർമാരായ ശ്രീ. ജോജോ മാത്യു, പാർവ്വതി കെ അനിയൻ എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here