കേരള പത്രപ്രവർത്തക യൂണിയൻ തൃശൂർ ജില്ലാ പ്രസിഡണ്ടായി ഒ.രാധിക (മാതൃഭൂമി) സെക്രട്ടറിയായി പോൾ മാത്യു (ദീപിക) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കെ.ഗിരീഷ് (ദേശാഭിമാനി) ആണ് ട്രഷറർ. ജോ.സെക്രട്ടറിയായി റാഫി എം.ദേവസി (കേരള കൗമുദി), വൈസ് പ്രസിഡണ്ടായി കെ.ജെ.അരുണും ( അരുൺ എഴുത്തച്ഛൻ-മലയാള മനോരമ) തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായി അനീഷ് ആന്റണി (കേരള വിഷൻ), സി.എസ് ദീപു (മംഗളം), രമേശൻ പീലിക്കോട് (സിറാജ്), ബി.സതീശ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് വി.കെ.കൃഷ്ണകുമാരിയും, എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനിജ മോളും (ജന്മഭൂമി) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ട് പാനലുകളാണ് മൽസര രംഗത്തുണ്ടായിരുന്നത്. വൻ ഭൂരിപക്ഷത്തിനാണ് രാധികയും പോൾ മാത്യുവും കെ.ഗിരീഷും നയിച്ച പാനലിൽ മൽസരിച്ചവരുടെ വിജയം._

LEAVE A REPLY

Please enter your comment!
Please enter your name here