ആ​ല​പ്പു​ഴ: പ​തി​നേ​ഴ് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ​നി​ന്നും കാ​ണാ​താ​യ രാ​ഹു​ലി​ന്‍റെ പി​താ​വ് മ​രി​ച്ച​നി​ല​യി​ല്‍. ന​ഗ​ര​സ​ഭ പൂ​ന്തോ​പ്പ് വാ​ര്‍​ഡ് രാ​ഹു​ല്‍ നി​വാ​സി​ല്‍ എ ​ആ​ര്‍ രാ​ജു (55) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​ര്‍ രാ​ത്രി 8.30ഓ​ടെ​യാ​ണ് രാ​ജു​വി​നെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. ഭാ​ര്യ മി​നി ജോ​ലി​ക്ക് പോ​യി​രു​ന്നു. മ​ക​ള്‍ ശി​വാ​നി മു​ത്ത​ശി​യോ​ടൊ​പ്പം ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി​രു​ന്നു. ഇ​വ​ര്‍ തി​രി​ച്ചെ​ത്തി വാ​തി​ലി​ല്‍ മു​ട്ടി​യ​പ്പോ​ള്‍ തു​റ​ന്നി​ല്ല.

സ​മീ​പ​ത്തെ വീ​ട്ടി​ല്‍​നി​ന്നും ആ​ളു​ക​ളെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഇ​യാ​ള്‍‌ ഞാ​യ​റാ​ഴ്‍​ച ജോ​ലി​ക്കാ​യു​ള്ള അ​ഭി​മു​ഖ​ത്തി​ന് എ​റ​ണാ​കു​ള​ത്തി​ന് പോ​യി​രു​ന്നെ​ന്നും വൈ​കി​ട്ടാ​ണ് തി​രി​കെ​യെ​ത്തി​യ​തെ​ന്നും സ​മീ​പ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

2005 മേ​യ് 18നാ​ണ് മ​ധ്യ​വേ​ന​ൽ അ​വ​ധി​ക്കാ​ല​ത്ത് വീ​ടി​ന് സ​മീ​പ​ത്തെ മ​ഞ്ഞി​പ്പു​ഴ മൈ​താ​ന​ത്ത് ക്രി​ക്ക​റ്റ് ക​ളി​ക്കി​ടെ രാ​ഹു​ലി​നെ കാ​ണാ​താ​കു​ന്ന​ത്. ഏ​ഴു​വ​യ​സ് പൂ​ർ​ത്തി​യാ​കും മു​ൻ​പാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ തി​രോ​ധാ​നം.

ഇ​ക്ക​ഴി​ഞ്ഞ 18നാ​ണ് രാ​ഹു​ലി​നെ കാ​ണാ​താ​യി 17 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​ത്. രാ​ഹു​ലി​ന്‍റെ തി​രോ​ധ​നാ​ത്തെ തു​ട​ർ​ന്ന് ഗ​ൾ​ഫി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തി​യ രാ​ജു, പി​ന്നീ​ട് ശാ​രീ​രി​ക അ​സ്വ​സ്ഥ​ക​ളെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ മി​നി (ക​ൺ​സ്യൂ​മ​ർ ഫെ​ഡ് നീ​തി സ്റ്റോ​ർ ജീ​വ​ന​ക്കാ​രി). മ​ക​ൾ: ശി​വാ​നി (ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി)

 

LEAVE A REPLY

Please enter your comment!
Please enter your name here