കൊച്ചി:ഭൂ​ത​ത്താ​ന്‍​കെ​ട്ടി​നു സ​മീ​പം വ​ന​ത്തി​ൽ പ​ക്ഷി നി​രീ​ക്ഷ​ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്ര​ശ​സ്‌‌​ത പ​ക്ഷി നി​രീ​ക്ഷ​ക​നും, ടൂ​റി​സ്റ്റ് ഗെ​യ്‌​ഡു​മാ​യി​രു​ന്ന പു​ന്നേ​ക്കാ​ട് കൗ​ങ്ങും​പി​ള്ളി​ൽ കെ.​വി എ​ൽ​ദോ​സി​നെ​യാ​ണ് (പ​ക്ഷി എ​ൽ​ദോ​സ് 59) മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സാ​മ്പ​ത്തി​ക പ്ര​ശ്‌​ന​ങ്ങ ളാ​വാം ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ക​രു​ത്തു​ന്നു.

ചൊ​വ്വാ​ഴ്ച മു​ത​ല്‍ എ​ല്‍​ദോ​സി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് ബ​ന്ധു​ക്ക​ള്‍ കോ​ത​മം​ഗ​ലം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ ​രു​ന്ന​തി​നി​ടെ​യാ​ണ് ഭൂ​ത​ത്താ​ന്‍​കെ​ട്ടി​നു സ​മീ​പം തു​ണ്ടം വ​ന​ത്തി​ലെ 1963 തേ​ക്ക് പ്ലാ​ന്‍റേ​ഷ​നി​ലെ ചാ​ട്ട​ക്ക​ല്ല് ഭാ​ഗ​ത്ത് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വി​ഷം അ​ക​ത്ത് ചെ​ന്ന് കാ​ട്ടു​വ​ള്ളി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു.

ത​ട്ടേ​ക്കാ​ട് പ​ക്ഷി സ​ങ്കേ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ക്ഷി നി​രീ​ക്ഷ​ണ​ത്തി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന എ​ല്‍​ദോ​സ്. പ​ക്ഷി എ​ല്‍​ദോ​സ് എ​ന്ന പേ​രി​ലാ​യി​രു​ന്നു അ​റി​യ​പ്പെ​ട്ടി​രു ന്ന​ത്. ടൂ​റി​സ്റ്റ് ഗൈ​ഡാ​യും പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു. എ​മി​യാ​ണ് എ​ല്‍​ദോ​സി​ന്റെ ഭാ​ര്യ. മ​ക്ക​ള്‍ : ആ​ഷി, ഐ​വ. മ​രു​മ​ക്ക​ള്‍ : ജി​ത്തു, അ​ജോ.

LEAVE A REPLY

Please enter your comment!
Please enter your name here