കോഴിക്കോട് :കളക്ട്രേറ്റ് മാർച്ചിൽ സംഘർഷം. റോഡിൽ കിടന്ന് പ്രതിഷേധിച്ച കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീൺ കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.റോഡിൽ ഗതാഗത തടസം ഉണ്ടാക്കിക്കൊണ്ടായിരുന്നു പ്രതിഷേധം. മറ്റ് നേതാക്കൾ കളക്ടറേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.  പൊലീസ്ജലപീരങ്കി പ്രയോഗിച്ചു.

സ്വപ്‌നാ സുരേഷ് ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് കളക്ടറേറ്റ് മാർച്ച്.

LEAVE A REPLY

Please enter your comment!
Please enter your name here