തിരുവനന്തപുരം: ജയില്‍ ചാടാന്‍ ശ്രമിച്ച് മരത്തില്‍ കുടുങ്ങിയ തടവുകാരൻ വലയിലേക്ക് വീണു. ഫയർഫോഴ്സ് ഒരുക്കിയ വലയിലേക്കാണ് വീണത്. മരത്തിന് മുകളിൽ കയറി ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിയിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് സംഭവം. സുഭാഷ് എന്ന തടവുപുള്ളിയാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. കൊലക്കേസിലെ പ്രതിയാണ്.

ആദ്യം ഇയാള്‍ ജയില്‍ വളപ്പില്‍നിന്ന് ഓടി പുറത്ത് കടക്കാന്‍ ശ്രമിച്ചു. ഇത് ജയിലിലെ പോലീസുദ്യോഗസ്ഥര്‍ കണ്ടു. ഇയാളെ പിന്തുടര്‍ന്ന് പിടിക്കാന്‍ ശ്രമിക്കവേ ഇയാള്‍ മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പിടിയിലാകുമെന്ന് ഉറപ്പായതിനെ തുടര്‍ന്ന് ജയില്‍ വളപ്പിന് സമീപമുള്ള മരത്തിലേക്ക് കയറുകയായിരുന്നു.സാമൂഹിക സുരക്ഷാ മിഷന്റെ വളപ്പിലാണ് ഇയാള്‍ കയറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here