കൊച്ചി:ആലുവയിൽ ഡ്യൂട്ടിക്കിടെ ട്രാഫിക് എസ്ഐ കുഴഞ്ഞു വീണു മരിച്ചു. ആലുവ ട്രാഫിക് സ്റ്റേഷനിലെ എസ് ഐ പെരുമ്പാവൂർ കീഴില്ലം അറക്കൽ വീട്ടിൽ വിനോദ് ബാബുവാണ് മരിച്ചത്. 52 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന.

മെട്രോ സ്റ്റേഷന് സമീപം ഡ്യൂട്ടി ചെയ്യവേ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു എസ്ഐ കുഴഞ്ഞ് വീണത്. കുഴഞ്ഞ് വീണ വിനോദ് ബാബുവിനെ ഒപ്പമുണ്ടായ പൊലീസുകാര്‍ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ബാബു.ഏതാനും നാളുകളായി ആലുവയില്‍ ട്രാഫിക്ക് എസ് ഐ യായി ജോലി ചെയ്തു വരികയായിരുന്നു. 27 വര്‍ഷക്കാലമായി സര്‍വീസിലുണ്ടായിരുന്ന വിനോദ് ബാബുവിന് ഭാര്യയും ഒരു മകനുമുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here