തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ന​ഗ​രി​യി​ൽ തോ​ക്കു​മാ​യി മോ​ഷ്ടാ​ക്ക​ളു​ടെ വി​ള​യാ​ട്ടം. അ​ട​ഞ്ഞു കി​ട​ക്കു​ന്ന വീ​ട്ടി​ൽ മോ​ഷ​ണ​ത്തി​നെ​ത്തി​യ​വ​ർ അ​യ​ൽ​വാ​സി​ക​ൾ​ക്കു നേ​രെ തോ​ക്കു​ചൂ​ണ്ടി ര​ക്ഷ​പ്പെ​ട്ടു.

ഇ​ട​പ​ഴി​ഞ്ഞി ഹൗ​സിം​ഗ് കോ​ള​നി​യി​ലെ വീ​ട് കു​ത്തി​ത്തു​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മോ​ഷ്ടാ​ക്ക​ൾ തോ​ക്കു ചൂ​ണ്ടി​ രക്ഷപ്പെട്ടത്. ഇവിടെനിന്നും വ​ഞ്ചി​യൂ​രി​ന​ട​ത്തു​ള്ള സ്പെ​യ​ർ പാ​ർ​ട്സ് ക​ട​യി​ൽ എ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ പോ​ലീ​സി​നു നേ​ര്‍​ക്കും തോ​ക്കു​ചൂ​ണ്ടി കടന്നുകളഞ്ഞു.

ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. ഇ​ന്ന് ഉ​ച്ച​യ്ക്ക് കോ​ള​നി​യി​ലെ അ​ട​ഞ്ഞു​കി​ട​ന്ന വീ​ട് ര​ണ്ടു​പേ​ർ കു​ത്തി തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​യ​ൽ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. അ​വ​ർ മോ​ഷ്ടാ​ക്ക​ളു​ടെ അ​ടു​ത്തേ​ക്കു വ​ന്ന് ചോ​ദ്യം ചെ​യ്തു. പെ​ട്ടെ​ന്ന് മോ​ഷ്ടാ​ക്ക​ളി​ലൊ​രാ​ൾ തോ​ക്ക് ചൂ​ണ്ടി​യ​ശേ​ഷം ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വ​ഞ്ചി​യൂ​ർ ശ്രീ​ക​ണ്ഠേ​ശ്വ​ര​ത്തെ സ്പെ​യ​ർ പാ​ർ​ട്സ് ക​ട​യു​ടെ മു​ന്നി​ലാ​യി ഇ​വ​ർ എ​ത്തി​യെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി​യെ​ങ്കി​ലും തോ​ക്കു ചൂ​ണ്ടി ക​ള്ള​ൻ​മാ​ർ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here