ആലുവ: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം നടന്ന പ്ലസ് വൺ പ്രവേശനം ആഘോഷമാക്കി ആലുവ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ.

പരിമിതികളിൽനിന്നുകൊണ്ട്നല്ലവിജയശതമാനം നേടുന്നത് സർക്കാർ സ്കൂളുകളാണ്. ഇത് തുടരണം. പ്ലസ് വൺ പ്രവേശനോൽസവം ഉൽഘാടനം ചെയ്ത് നഗരസഭാ ചെയർമാൻ എം.ഒ.ജോൺ
നഗരസഭക്ക് പരിമിതികൾ ഉണ്ടെന്നും കഴിവതും അടുത്ത വർഷത്തിനുള്ളിൽ മേൽക്കൂര തകർന്ന് കിടക്കുന്ന ഓഡിറ്റോറിയം ആധുനിക രീതിയിൽ പുനർനിർമിച്ച്  സ്കൂളും പരിസരവും മനോഹരമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി ടി എ പ്രസിഡൻറ് അയൂബ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ റോസി ടീച്ചർ, അധ്യാപക, രക്ഷകർത്താപ്രതിനിധികൾ എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും മധുരവിതരണവും നടന്നു.

LEAVE A REPLY

Please enter your comment!
Please enter your name here