ലണ്ടൻ: ലണ്ടനിൽ ​ഗോപൂജ നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനകും കുടുംബവും. ഭാര്യ അക്ഷതാ മൂർത്തിക്കൊപ്പം ഋഷി സുനക് ഗോപൂജ നടത്തുന്നതിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദമ്പതികൾ പശുവിനെ ആരാധിക്കുന്നതും ആരതി നടത്തുന്നതിന്റെയും ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ഋഷി സുനകിനെ പിന്തുണച്ച് യു.കെയിൽ താമസിക്കുന്ന ഇന്ത്യക്കാർ രം​ഗത്തെത്തി.

നേരത്തെ, ഭക്തിവേദാന്ത മനോർ ക്ഷേത്രത്തിലെ ജന്മാഷ്ടമി ആഘോഷങ്ങളുടെ ചിത്രങ്ങൾ സുനക് പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ദീപാവലി ആഘോഷിക്കുകയും തന്റെ ഔദ്യോഗിക വസതിയിൽ ദീപങ്ങൾ തെളിയിക്കുകയും ചെയ്ത് സുനക് യു.കെയിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയിരുന്നു. 1.5 ദശലക്ഷത്തോളം ആളുകളുള്ള യുകെയിലെ ഏറ്റവും വലിയ വംശീയ ന്യൂനപക്ഷങ്ങളിലൊന്നാണ് ഇന്ത്യൻ വിഭാ​ഗം. ഇത് മൊത്തം ജനസംഖ്യയുടെ 2.5 ശതമാനമാണ്.

താൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായാൽ ചൈനക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ റിഷി സുനക് വാഗ്ദാനം നൽകിയിരുന്നു. ചൈനയെ ആഭ്യന്തര, ആഗോള സുരക്ഷയ്ക്ക് ‘ഒന്നാം നമ്പർ ഭീഷണി’ എന്നാണ് സുനക് വിശേഷിപ്പിച്ചത്. അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിനുള്ള അവസാന പോരാട്ടം ഇന്ത്യൻ വംശജനായ റിഷി സുനകും വിദേശകാര്യ മന്ത്രി ലിസ് ട്രസും തമ്മിലാണ് നടക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here