തൃശൂർ: പ്രസ് ക്ലബ് ഓണാഘോഷത്തിന് ഓണസദ്യ വിള മന്ത്രി കെ. രാജൻ, സാമ്പാർ വിളമ്പി ടി.എൻ.പ്രതാപൻ എംപിയും, പപ്പടം നൽകി കളക്ടർ ഹരിത വി. കുമാറും ഒപ്പം കൂടിയപ്പോൾ മാധ്യമപ്രവർത്തകരുടെ ഓണാഘോഷം ശ്രദ്ധേ യമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാ സ്റ്ററും ആഘോഷത്തിൽ പങ്കു ചേർന്നു. ജവഹർ ബാലഭവ നിൽ നടന്ന ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സ രങ്ങളും നടത്തി. ജേതാക്കൾക്ക് മന്ത്രി കെ. രാജൻ, ടി.എൻ. പ്രതാപൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, കളക്ടർ ഹരിത വി. കുമാർ, കെയുഡബ്ല്യൂ ജെ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത എന്നിവർ സ മ്മാനങ്ങൾ നൽകി. ജില്ലാ പ്രസിഡന്റ് ഒ. രാധിക അധ്യക്ഷത വഹിച്ചു. സെക്രട്ടറി പോൾ മാത്യു, കൺവീനർ റാഫി എം. ദേവസി തുടങ്ങിയവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here