തൃശൂർ:വയോജനങ്ങളുടെ വ്യത്യസ്തമായ ജീവിതാവസ്ഥകളേക്കുറിച്ചുള്ള മികച്ച റിപ്പോര്‍ട്ടുകള്‍ക്കായി ഏര്‍പ്പെടുത്തിയ ഈവനിങ് പാരഡൈസ് മീഡിയ അവാർഡ് –  2022 ” ന് രണ്ടു പേര്‍ അര്‍ഹരായി.അച്ചടി മാധ്യമത്തില്‍  കെ.വി.രാജശേഖരന്‍,  ദൃശ്യമാധ്യമത്തില്‍ ജോബി ജോണ്‍ എന്നിവരാണ് അര്‍ഹത നേടിയത്.
മാതൃഭൂമി കൊച്ചി എഡിഷന്‍ പരിധിയിലെ വരാപ്പുഴ ലേഖകനാണ് കെ. വി. രാജശേഖരൻ.പെരുമഴപോലെ ദുരിതങ്ങൾ,തനിച്ചായി ആനി എന്ന റിപ്പോർട്ടിനാണ് അവാർഡ്  2017 ലെ സംസ്ഥാന മീഡിയ അക്കാദമി അവാർഡ്, 2019 ലെ മട്ടന്നൂർ പ്രസ്സ് ക്ലബ്ബിന്റെ നാസർ മട്ടന്നൂർ സ്മാരക അവാർഡ്, 2020 ൽ കേരള ജേർണലിസ്റ്റ് യൂണിയന്‍റെ പ്രഥമ സുനീഷ് കോട്ടപ്പുറം സ്മാരക അവാർഡ് എന്നിവ  ലഭിച്ചിട്ടുണ്ട്. നോർത്ത് പറവൂർ കോട്ടുവള്ളി സ്വദേശി.ഭാര്യ സ്മിത. ഗായത്രി, സംഗീത് എന്നിവര്‍ മക്കള്‍.

ചേർപ്പ് മൈലാഞ്ചേരി വീട്ടിലെ പാപ്പു അമ്മയുടെ ജീവിത സന്തോഷം തുറന്നു കാണിച്ച വാർത്തക്കാണ് ജോബി ജോണിന് ദൃശ്യമാധ്യമ പുരസ്കാരം.

എട്ട് വർഷമായി ദൃശ്യമാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ജോബി ജോണ്‍ തൃശൂർ ജില്ലാ ചാനലില്‍ 15 വര്‍ഷമായി ജനകീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രതിദിനപരിപാടിയായ
‘മാറ്റൊലി എന്നപരിപാടിയുടെഅവതാരകനാണ്.
നിരവധി സാമൂഹ്യ പ്രശ്നങ്ങൾ ഈ പരിപാടിയിലൂടെ പുറത്തുകൊണ്ടുവന്നിട്ടുണ്ട്. 2018ലെ ഒല്ലൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ മികച്ച പ്രാദേശിക റിപ്പോർട്ടർ പുരസ്കാരം, 2019ലെ മികച്ച പ്രാദേശിക റിപ്പോർട്ടർക്കുള്ള ശാന്താ ദേവി സംസ്ഥാന പുരസ്കാരം, 2019ലെ ചാലക്കുടി പ്രസ്സ് ഫോറത്തിന്റെ ജില്ലയിലെ മികച്ച ദൃശ്യമാധ്യമ പുരസ്കാരം,, 2021 ലെ കുന്നംകുളം പ്രസ് ക്ലബ്ബ് ഏർപ്പെടുത്തിയ സംസ്ഥാന പ്രദേശിക ദൃശ്യമാധ്യമ പുരസ്ക്കാരം, 2021 ലെ സംസ്ഥാന പേരെന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ്റെ കർമ്മശ്രഷ്ഠ പുരസ്കാരം എന്നിവ ജോബിക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ചേർപ്പ് മീഡിയ ഫോർ ചാനലിലെയും റിപ്പോർട്ടറാണ്.

2022 സെപ്തംബര്‍ 11 ന് കാലത്ത് 10 മണിക്ക് ഷൊര്‍ണൂര്‍ , ത്രാങ്ങാലിയിലെ നീലാമലക്കുന്നിലുള്ള ” ഇവനിംഗ് പാരഡൈസ് സീനിയര്‍ ലിവിംഗ് വില്ലേജില്‍ ” പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ശ്രീ എം.ആര്‍.മുരളി അവാര്‍ഡ് ജേതാക്കള്‍ക്കുള്ള പുരസ്കാരം സമ്മാനിക്കും.വാണിയംകുളം പഞ്ചായത്ത് പ്രസിഡണ്ട് കെ.ഗംഗാധരന്‍, ഷൊര്‍ണൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.കെ.ജയപ്രകാശ് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബന്ധിക്കും.

പുതിയ കോട്ടേജുകളുടെ ശിലാസ്ഥാപനം, മാതൃകാ കോട്ടേജ് ഉദ്ഘാടനം, മണികണ്ഠന്‍ പെരിങ്ങോടിന്റെ പഞ്ചവാദ്യം,ഞെരളത്ത് പുരസ്കാരം വിതരണംഎന്നിവയുംഇതോടൊപ്പം നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here