കോഴിക്കോട്:സിനിമാ പ്രമോഷനിടെ മലയാളത്തിലെ രണ്ട് യുവ നടിമാർക്ക് നേരെ ലൈംഗികാതിക്രമം. കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് സംഭവം.

സിനിമാ പ്രമേഷണിനിടെയാണ് അജ്ഞാതൻ നടിമാർക്ക്നേരെലൈംഗികാതിക്രമംനടത്തിയത്. ഉടൻ തന്നെ ഒരു നടി പ്രതികരിക്കുകയും മുഖത്തടിക്കുകയും ചെയ്തു. മറ്റൊരു നടി ഇത് സംബന്ധിച്ച്സമൂഹമാധ്യമങ്ങളിൽകുറിപ്പിട്ടിട്ടുണ്ട്.

പോസ്റ്റിന്റെ പൂർണ രൂപം

ഇന്ന് എന്റെ പുതിയ ചിത്രമായ സാറ്റർഡേ നൈറ്റിന്റെ ഭാഗമായി കോഴിക്കോട് ഹൈലൈറ്റ് മാളിൽ വച്ച് നടന്ന പ്രമോഷന് വന്നപ്പോൾ എനിക്ക് ഉണ്ടായത് മരവിപ്പിക്കുന്ന ഒരനുഭവമാണ്. ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു സ്ഥലം ആണ് കോഴിക്കോട്. പക്ഷേ പ്രോഗ്രാം കഴിഞ്ഞ് പോകുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ അവിടെ നിന്നൊരാൾ എന്നെ കയറിപ്പിടിച്ചു. എവിടെ എന്ന് പറയാൻ എനിക്ക് അറപ്പ് തോന്നുന്നു. ഇത്രയ്ക്ക് ഫ്രസ്‌ട്രേറ്റഡ് ആയിട്ടുള്ളവർ ആണോ നമുക്ക് ചുറ്റും ഉള്ളവർ ?

പ്രമോഷന്റെ ഭാഗമായി ഞങ്ങൾ ടീം മുഴുവൻ പലയിടങ്ങളിലായി പോയി. അവിടെയൊന്നും ഉണ്ടാകാത്ത ഒരു വൃത്തികെട്ട അനുഭവമായിരുന്നു ഇന്ന് ഉണ്ടായത്. എന്റെ കൂടെ ഉണ്ടായ മറ്റൊരു സഹപ്രവർത്തകയ്ക്കും ഇതേ അനുഭവം ഉണ്ടായി. അവർ അതിന് പ്രതികരിച്ചു. പക്ഷെ എനിക്ക് അതിന് ഒട്ടും പറ്റാത്ത ഒരു സാഹചര്യം ആയിപ്പോയി. ഒരു നിമിഷം ഞാൻ മരവിച്ച് പോയി. ആ മരവിപ്പിൽ തന്നെ നിന്നുകൊണ്ട് ചോദിക്കുവാണ്..തീർന്നോ നിന്റെയൊക്കെ അസുഖം ?’

LEAVE A REPLY

Please enter your comment!
Please enter your name here