തിരുവനന്തപുരം: മയക്ക് മരുന്ന് ഉപയോഗിക്കുന്നവർ ക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർ ക്കാർ. ഒന്നിൽ കൂടുതൽ തവണ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടാൽ കരുതൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപ ടികൾ സ്വീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.

ഭാവി തലമുറ തകരാതിരിക്കാനാണ് നടപടി സ്വീകരി ക്കുന്നത്. മയക്കുമരുന്ന് ഉപയോഗം തടയാൻ നിയമം പാസാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏ ർപ്പെടുന്നവരുടെ പട്ടിക സർക്കാർ തയാറാക്കിയിട്ടുണ്ട്. കോടതിയിൽ കേസ് തെളിയിക്കുന്നതുവരെ കാത്തു നിൽക്കില്ല. മുൻകരുതൽ അറസ്റ്റ് നടപ്പിലാക്കും.ഒക്ടോബർ രണ്ട് മുതൽ  ആദ്യഘട്ട നടപടികൾ തുടങ്ങും എന്നും എം.ബി. രാജേഷ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here