ചെന്നെ: പോപ്പുലർ ഫ്രണ്ടിനായി കേരളത്തിലേക്ക്  കടത്താൻ ശ്രമിച്ച 10 കോടി രൂപയുടെ കള്ളപ്പണം പിടികൂടി. തമിഴ്നാട്ടിലെ വെല്ലൂരിൽനിന്നാണ്കള്ളപ്പണംകേരളത്തിലെക്ക് കടത്താൻ ശ്രമിച്ച സംഘം പിടിയിലായത്.

ചെന്നൈ, മണ്ണടി എന്നിവടങ്ങളിൽ നിന്ന് ശേഖരിച്ച പണം കോഴിക്കോട്ടേയ്ക്ക് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ്  നിസാർ അഹമ്മദ്,ഡ്രൈവർമാരായ വസീം അക്രം,സർബുദീൻ, നാസർ എന്നിവരെ പിടികൂടിയത്.കേരള രജിസ്ടേഷനുള്ള അശോക് ലൈലാന്റ് ലോറിയും തമിഴ്നാട് രജിസ്ട്രേഷനുള്ള ഹുണ്ടായി കാറും പിടിച്ചെടുത്തു.

ചെന്നൈയിൽ ഷോപ്പ് നടത്തുന്ന നിസാർ അഹമ്മദിന്റേതാണ് കാർ.ദുബായിലുള്ള സുഹൃത്ത് റിയാസ് പറഞ്ഞതനുസരിച്ചാണ് പണം കൈമാറുന്നതെന്ന് നിസാർ വെളിപ്പെടുത്തി. പണം ലോറിയിലേക്ക് മാറ്റുന്നതിനിടെയാണ് പ്രതികൾ വലയിലായത്.

സംസ്ഥാനത്ത് വിവധ കേസുകളിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ കേസ് നടത്തിപ്പിനായി കൊണ്ടു വന്നതാണ്  പണം. എന്നാണ് വിവരംനിരോധനത്തിന്റെ ഭാഗമായി പോപ്പുലർ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരർക്കായി .കേരളത്തിലേക്ക് ഹവാലയിലൂടെ പണം ഒഴുകുന്നത്.

എൻഐഎ റെയ്ഡിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താൽ അക്രമാസക്തമായിരുന്നു. കോടി കണക്കിന് രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനെതിരെ കോടതി ശക്തമായ നടപടിയാണ് സ്വീകരിച്ചത്. അബ്ദുൾ സത്താറിനെ മുഴുവൻ ഹർത്താൽ ആക്രമണ കേസുകളിലും പ്രതിയാക്കും. സർക്കാരിന് ഹൈക്കോടതി ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. നഷ്ടപരിഹാര തുകയായ 5 കോടി 20 ലക്ഷം കെട്ടിവെച്ചാൽ മാത്രമേ പ്രതികൾക്ക്ജാമ്യംനൽകൂഎന്നുംകോടതിവ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here