ആലുവ കമ്പനിപ്പടിയിൽ വാഹനാപകടം. യൂ ടേൺ കാത്തുനിന്ന വാഹനങ്ങളിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി യാത്രക്കാർക്ക് പരുക്കേറ്റു. യു ടേൺ തിരിയാൻ നിന്ന ചരക്ക് ലോറിക്ക് പിന്നിൽ നിർത്തിയിരുന്ന മാരുതി ഒമിനി കാർ തകർന്നു..

രാവിലെ 9 മണിയോടെയായിരുന്നു സംഭവമുണ്ടായത്. കാറിൽ ഉണ്ടായിരുന്ന ബാബു എന്നയാൾക്ക് പരുക്കേറ്റു. ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്കും നിസാര പരുക്കുണ്ട്. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് ഇവരെ ആശുപത്രിയിലാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here