പാരീസ്:ലോകകപ്പ്ഫൈനലിൽഅർജന്റീനയോട് തോറ്റതിന് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ച് ഫ്രാൻസ് ഫുട്ബോൾ താരം കരീം ബെൻസെമ. 36-ാം ജന്മദിനത്തിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം.

ഫ്രാൻസിനായി 97 മത്സരങ്ങളിൽ നിന്ന് 37 ഗോളുകളാണ് അദ്ദേഹം നേടിയത്. നിലവിലെ ബാലൻ ദിഓർ ജേതാവാണ്. ഇത്തവണ ലോകകപ്പ് ടീമിൽ ഇടംപിടിച്ചിരുന്നുവെങ്കിലും പരിക്കിനെ തുടർന്ന് പുറത്തായി.

2007ലായിരുന്നു രാജ്യാന്തര ഫുട്ബോളിൽ അരങ്ങേറ്റം. ക്ലബ് ഫുട്ബോളിൽ റിയൽ മാഡ്രിഡ് ടീമിനായി തുടർന്നും കളിക്കുമെന്നും താരം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here