കൊച്ചി: സ്വന്തം തട്ടകത്തിൽ വീണ്ടും ജയം നേടി കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ മൂന്നാം സ്ഥാനത്ത്. എതിരില്ലാത്ത ഒറ്റ ഗോളിനാണ് ബ്ലാസ്റ്റേഴ്സ് ഒഡീഷയെ തോൽപ്പിച്ചത്. ഗോൾ രഹിതമാകുമെന്ന് പ്രതീക്ഷിച്ച മത്സരത്തിലാണ് അവസാന നിമിഷത്തിൽ ഗോൾ വീണത്. 86-ാം മിനിറ്റിൽ സന്ദീപ് സിംഗാണ് കേരളത്തിനായി മികച്ച ഹെഡ്ഡറിലൂടെ ഗോൾ നേടിയത്.

വീറോടെ പൊരുതിയ മത്സരത്തിൽ ഇരുടീമുകളും 3 ഷോട്ടുകൾ വീതം വലയിലേയ്‌ക്ക് പായിച്ചെങ്കിലും ഗോൾ നേടാനായത് കേരളത്തിനാണ്. പന്തു കൈവശം വയ്‌ക്കുന്നതിൽ അവസാന നിമിഷങ്ങളിൽ കേരളം കാണിച്ച ആക്രമണ മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത് –

ഈ ജയത്തോടെ 11 മത്സരങ്ങളിൽ നിന്ന് 7 ജയവുമായി കേരളം മൂന്നാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്ത് മുംബൈ സിറ്റിയും രണ്ടാം സ്ഥാനത്ത് ഹൈദരാബാദുമാണ് പട്ടികയി ലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here