നഗരത്തിൽ അനാശ്യാസക്കാരുടെ അഴിഞ്ഞാട്ടം,ഭയപ്പാടോടെ യാത്രികർ. 

ആലുവ:വ്യാപാരി നേതാവിൻ്റെ അടക്കം ലോഡ്ജുകൾ അനാശാസ്യ, ഗുണ്ടാ കേന്ദ്രക്കമായി മാറിയിട്ടും നടപടി സ്വീകരിക്കാതെപോലീസ്.പ്രായപൂർത്തിയായവർക്ക് ഒരുമിച്ച് കഴിയുന്നതിൽ തടസമില്ലെന്ന സുപ്രീം കോടതി ഉത്തരവിൻ്റെ മറപിടിച്ചാണ് പേലീസ് നടപടിക്കൊരുങ്ങാത്തത്.എന്നാൽ ഇവർ മൂലമുണ്ടാകുന്ന കുട്ടതല്ലും, തിരക്കേറിയ റോഡുകളിലുണ്ടാകുന്ന ഗതാഗത കുരുക്കിനും പോലീസ് നടപടിയില്ല. റൂറൽ ജില്ലാ പോലീസ് ആസ്ഥാനമടക്കം പ്രവർത്തിക്കുന്ന നഗരഹൃദയത്തിലാണ് ഇത്തരത്തിൽ അഴിഞ്ഞാട്ടങ്ങൾ നടക്കുന്നത്.

ഇവർക്ക് സൗകര്യമൊരുക്കി നൽകുന്ന ലോഡ്ജുകളിൽ ഒന്ന് വ്യാപാരി നേതാവിൻ്റെയാണ് എന്നതാണ് രസകരം.ഇവരുടെ ശല്യം മൂലം ആറു മണി കഴിഞ്ഞാൽ കച്ചവടം ചെയ്യാൻ സാധിക്കുന്നില്ല എന്ന പരാതി നിലനിൽക്കുമ്പോഴാണിത്. ആശുപത്രി ജംഗ്ഷനിലെ ഒരു ലോഡ്ജിൽ അവർ തന്നെ ജീവനക്കാരെന്ന രീതിയിൽ സ്ത്രീകളെ താമസിപ്പിച്ചിട്ടുണ്ട്. മറ്റൊരു ലോഡ്ജ് വർഷങ്ങൾക്ക് മുമ്പ് വരെ രഹസ്യ പോലീസുകാരുടെ രഹസ്യ താമസകേന്ദ്രമായിരുന്നു എങ്കിലും പിന്നീട് വന്നവരൊന്നും വരാതായതോടെ ഇതും അവരുടെ കേന്ദ്രമായി.

പെരുമ്പാവൂരിൽ ഇവർക്കായി പ്രത്യേക കേന്ദ്രങ്ങൾ തന്നെയുണ്ട്. അന്യസംസ്ഥാനക്കാരായ അവർക്ക് മാത്രമാണ് പ്രവേശനം. പക്ഷേ നഗരത്തിൽ ഇക്കൂട്ടർ നാട്ടുകാർക്ക് ശല്യമായപ്പോൾ ജനം കൈകാര്യം ചെയ്തു തുടങ്ങിയതോടെയാണ് കൂട്ടത്തോടെഅന്യസംസ്ഥാന ലൈംഗിക തൊഴിലാളികളും, ട്രാൻസ്ജെൻട്രൻമാരിലെ ഇത്തരക്കാരുടെയും വൻ വരവ് ആലുവ നഗരത്തെ സംസ്ഥാനത്തെ തന്നെ ആദ്യ ചുവന്ന തെരുവുകൾക്ക് സമാനമാക്കിയത് .കൂട്ടത്തിൽ സുപ്രീം കോടതി വിധിയും.

കഴിഞ്ഞ കുറച്ച് നാളുകളായി പകലും ഇവരുടെ ശല്യമേറുകയാണ്. നേരത്തേ ഉച്ചയ്ക്ക് ശേഷമായിരുന്നു ഇവരുടെ വരവ്.ഇവർ പരസ്പരം ഇടി കൂടുന്നതും തിരക്കേറിയ കെ.എസ്.ആർ ടി സി സ്റ്റാൻ്റിനു മുന്നിൽ വിദ്യാർത്ഥിനികളടക്കമുള്ള സ്ത്രീയാത്രികർക്ക് വൻബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. വടക്കേന്ത്യൻ ലഹരി പുകയിലകളും മറ്റും ഉപയോഗിച്ചാണ് ഇവരുടെ നടപ്പ്.

ഇവരെ സഹായിക്കാനായി അന്യസംസ്ഥാനക്കാരായ ഗുണ്ടകളും ഉണ്ട്.സ്ത്രീകളായവർക്ക് പ്രതികരിക്കാൻ പറ്റാത്ത കേസുകൾ വന്നാൽ ഇവർ കയറി ഇടപെടുകയും വൻ അക്രമങ്ങളുമാണ് അഴിച്ചുവിടുന്നത്.ഇവരും ലഹരിയിലായിരിക്കും. ഇത്തരം കേസുകളായതിനാൽ പരാതി നൽകാനും ഇടപാടുകാർ തയ്യാറാവാറില്ല.

ലോഡ്ജിജിൽ റൂം നൽകാൻ ഇരുവരുടെയും ആധാർ കോപ്പി നിർബന്ധമാണ് എങ്കിലും ചില ഇടങ്ങളിൽ ഇത് ബാധകമല്ല. കൂടെ വന്ന ഇടപാടുകാരന് ആധാർ ഇല്ലാത്തതിനാൽ റൂം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇടപാടുകാരൻ പൊയ്ക്കളഞ്ഞതിന് അന്യസംസ്ഥാന യുവതി സ്വകാര്യ ബസ്റ്റാൻ്റിനു സമീപത്തെ ലോഡ്ജ് മാനേജരെ ക്രൂരമായി മർദ്ധിച്ചതും അടുത്തിടെയാണ്.പോലീസ് സ്ഥലത്ത് എത്തുമെങ്കിലും പരാതിക്കാരില്ലാത്തതിനാൽ പറഞ്ഞു വിടുകയാണ് പതിവ്.

ട്രാൻസ്ജെൻ്റുമാരുടെ പ്രധാന കേന്ദ്രം ജില്ലാ ആശുപത്രി മുൻ വശവും സമീപ പ്രദേശങ്ങളുമാണ് .ഇവർക്ക് എതിരെ എന്തെകിലും പ്രവർത്തിച്ചാൽ സോഷ്യൽ മീഡിയ വഴി ലൈവ് ഇട്ട് ആളെ കൂട്ടുകയും ചെയ്യുന്നതിനാൽ പോലീസ് ഇവിടെയുമടിക്കില്ല. ഒരാളെ എതിരായി കിട്ടിയാൽ ഇവർ കൂട്ടായ ആക്രമണമായിരിക്കും നടത്തുക. രാത്രി കാലങ്ങളിൽ ദേശീയ പാതകളിൽ ഇരുചക്രവാഹനത്തിൽ യാതൊരു നിയമവും പാലിക്കാതെ ആളെ പിടുത്തവും ഇവർക്കുണ്ട്. ഒറ്റയ്ക്ക് ഇവരുടെ മുമ്പിൽ ആളൊഴിഞ്ഞ സ്ഥലത്ത് കിട്ടിയാൽ അവൻ്റെ പോക്കറ്റ് മുഴുവനായി അടിച്ചുമാറ്റും.

റെയിൽവേ സ്റ്റേഷൻ,കെ.എസ്.ആർ ടി സിസ്റ്റേഷൻ പരിസരം. ജില്ലാ ആശുപത്രി ജംഗ്ഷൻ,മസ്ജിജിദ് റോഡ്, കാരോത്തു കുഴി ജംഗ്ഷൻ, സ്വകാര്യ ബസ്റ്റാൻ്റിനു മുൻവശത്തും, പിൻവശത്തുമാണ് അനാശ്യാസ പ്രവർത്തകരുടെ ഇര താവളങ്ങൾ .
ബസ് റ്റോപ്പുകളും മറ്റും വൈകുന്നേരങ്ങളിൽ ഇവർ കൈയ്യേറുമ്പോൾ സ്ത്രികൾ മറ്റും വളരെ ബുദ്ധിമുണ്ടാണ് ഉണ്ടാക്കുന്നത്. രാത്രി 9 വരെയൊക്കെ പ്രവർത്തിച്ചിരുന്ന സമീപ വ്യാപാരികൾക്ക് ഇത് മൂലം ഏഴ് മണിയോടെ കടകൾ അടച്ച് പോകേണ്ട അവസ്ഥയാണ്. കുറച്ച് മാസങ്ങൾ മുമ്പ് ആശുപത്രി ജംഗ്ഷനിലെ വ്യാപാരികൾ പ്രതിഷേധിച്ചപ്പോഴാണ് കുറച്ച് പേർ സ്വകാര്യ ബസ്റ്റാൻ്റ് പരിസരം തട്ടകമായത്.ഇവരിലൂടെ ലഹരി ഉൽപ്പന്ന വിപണനവും നടക്കുന്നതായി സൂചനയുണ്ട്. റെയിൽവേ സ്റ്റേഷനടക്കം അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ക്രിമിനൽ കേസുണ്ടാക്കിയാലും ഇവർക്ക് പെട്ടെന്ന് രക്ഷപ്പെടാം. അന്യസംസ്ഥാനത്ത് നിന്നുള്ള വൻക്രിമിനലുകളാണ് ഒരു വിഭാഗത്തെ നിയന്ത്രിക്കുന്നത് ? ട്രാൻസ്ജെൻഡർമാർക്കും പ്രത്യേക നേതാക്കളുണ്ട്.

രാത്രി ഇരുട്ടിൻ്റെ മറവിൽ ഇവരെ തേടി എത്തുന്നത് വമ്പൻമാർ വാഹനങ്ങളുമായാണ് .അനാശാസ്യ, ഗുണ്ടാസംഘങ്ങൾക്ക് ശക്തമായ താക്കീത് നൽകി നടപടി സ്വീകരിച്ചില്ലെങ്കിൽ മയക്കുമരുന്നിൻ്റെ പിടിയിലമരുന്ന പോലെ വരും തലമുറകൾ നാശത്തിൻ്റെ വക്കിലേക്കും, പൊതുജനത്തിന് വഴി നടക്കാൻ പറ്റാത്ത അവസ്ഥയുമായിത്തീരും.

LEAVE A REPLY

Please enter your comment!
Please enter your name here