34.8 C
Kerala
Tuesday, April 16, 2024

ഹൃദയ വാഹിനിയായ സംഗീത ചക്രവർത്തി: എം എസ്. വിശ്വനാഥൻ (എം.എസ്.വി.)

അരനൂറ്റാണ്ടുകാലം ദക്ഷിണേന്ത്യയെ തൻറെ ലളിത സംഗീതം കൊണ്ട് അമ്മാനമാട്ടിയ തമിഴ്‌നാടിൻറെ വളർത്തുമകനായ ഈ പാലക്കാടുകാരൻറെ ഓർമ്മദിനമാണിന്ന്. എം.എസ്.വിയെ പ്പോലെ ഹൃദയമുരുകിപ്പാടാനും ഇനിയും ആർക്കുമായിട്ടില്ല. ഹൃദയ വാഹിനി ഒഴുകുന്നു നീ, കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ ഇനീ ഗാനങ്ങൾ എം.എസ്.വിയുടെ ശബ്ദത്തിൻറെ മാന്ത്രികത മനസ്സിലാക്കിത്തരും. ഓർക്കസ്ട്രഷൻ നൽകുന്നതിൽ വൈവിധ്യമാർന്ന ശൈലി പുലർത്തിയ എം.എസ്.വി ഇപ്പോഴും സംഗീത സംവിധായകർക്ക് ടെക്സ്റ്റ് ബുക്കാണ്. അമേരിക്കയിലെ ഹാർഡ്വാർഡ് യൂണിവേഴ്സിറ്റി മ്യൂസിക് കോമ്പോസിഷനു പഠന വിഷയമാക്കാൻ തിരഞ്ഞെടുത്തിട്ടുള്ള ഏക സൗത്തിൻഡ്യൻ സംഗീത സംവിധായകൻ ആണ് എം.എസ്.വി. നമ്മുടെ സംഗീത സംവിധായകർ ഓർക്കസ്ട്രഷൻ ചെയ്തുകിട്ടാൻ...

തലച്ചോറിലെ കാൻസറും ട്യൂമറും തോറ്റു, കോവിഡും; ഒടുവിൽ രക്താർബുദവും

ആലുവ : രക്തബന്ധമില്ലാത്തവരിൽ നിന്നും മൂലകോശം സ്വീകരിക്കുന്ന മജ്ജമാറ്റിവയ്ക്കൽ രീതിയിലൂടെ തൃശ്ശൂർ സ്വദേശിനിയ്ക്ക് പുതുജന്മം. വർഷങ്ങൾക്ക് മുൻപ് തലച്ചോറിലുണ്ടായ ട്യൂമറിനെ തുടർന്ന് ചികിത്സയിലായിരുന്ന നാല്പത്തിയഞ്ചുകാരിയ്ക്കാണ് പാർശ്വഫലമായി രക്താർബുദം ബാധിച്ചത്. രക്തബന്ധമൊന്നുമില്ലാത്ത വ്യക്തിയുടെ മൂലകോശം വിജയകരമായി സ്വീകരിച്ചതോടെ യുവതി സാധാരണ ജീവിതത്തിലേക്ക് മടങ്ങി. ഏതാനും വർഷങ്ങൾക്ക് മുൻപ് തലച്ചോറിൽ ട്യൂമർ ബാധിച്ചതിനെ തുടർന്ന് രോഗിയ്ക്ക് മൂന്ന് തവണ തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഒപ്പം കീമോ തെറാപ്പിയ്ക്കും റേഡിയേഷൻ ചികിത്സയ്ക്കും ഇവർ വിധേയയായിരുന്നു. ചികിത്സയെ തുടർന്ന് ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തിരുന്നു. അപ്പോഴാണ് ഈ വർഷം ആദ്യം...
Ours Special