കേരളത്തെ ചതിച്ച് വേനല്‍ മഴ

0
9

തിരുവനന്തപുരം: കേരളത്തില്‍ ഇക്കുറി വേനല്‍മഴയില്‍ കുത്തനെ ഇടിവുണ്ടായതായി റിപ്പോര്‍ട്ട്. 55ശതമാനത്തിന്റെ കുറവാണ്‌വേനല്‍ മഴയില്‍ ഉണ്ടായിരിക്കുന്നത്. മാര്‍ച്ച് ഒന്ന് മുതല്‍മെയ് 31 വരെ 379.7 മില്ലിമീറ്റര്‍മഴയായിരുന്നു കേരളത്തില്‍ ലഭിക്കേണ്ടിയിരുന്നത്.എന്നാല്‍ ഇത്തവണ ആകെപെയ്തത് 170.7 മില്ലിമീറ്റര്‍മാത്രം. കേന്ദ്ര കാലാവസ്ഥവകുപ്പ് മാര്‍ച്ച് 1 മുതല്‍ മെയ്31 വരെയുള്ള ദിവസങ്ങളാണ്‌വേനല്‍ മഴക്കാലമായി കണക്കാക്കുന്നത്.വേനല്‍ മഴ ഏറ്റവും കുറവ്‌ലഭിച്ചത് കാസര്‍ഗോഡാണ്.272.9 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ആകെ പെയ്തത് 64മില്ലിമീറ്റര്‍ മാത്രം. ആലപ്പുഴയിലും സമാനമായ സ്ഥിതിയായിരുന്നു. 108.2 മില്ലിമീറ്റര്‍മഴയാണ് ലഭിച്ചത്. ലഭിക്കേണ്ടത് 477.8 മില്ലിമീറ്ററും. ജില്ലകളില്‍ ശരാശരി ലഭിക്കേണ്ടമഴയില്‍ 77% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here