അരനൂറ്റാണ്ടുകാലം ദക്ഷിണേന്ത്യയെ തൻറെ ലളിത സംഗീതം കൊണ്ട് അമ്മാനമാട്ടിയ തമിഴ്‌നാടിൻറെ വളർത്തുമകനായ ഈ പാലക്കാടുകാരൻറെ ഓർമ്മദിനമാണിന്ന്. എം.എസ്.വിയെ പ്പോലെ ഹൃദയമുരുകിപ്പാടാനും ഇനിയും ആർക്കുമായിട്ടില്ല. ഹൃദയ വാഹിനി ഒഴുകുന്നു നീ, കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ ഇനീ ഗാനങ്ങൾ എം.എസ്.വിയുടെ ശബ്ദത്തിൻറെ മാന്ത്രികത മനസ്സിലാക്കിത്തരും.

ഓർക്കസ്ട്രഷൻ നൽകുന്നതിൽ വൈവിധ്യമാർന്ന ശൈലി പുലർത്തിയ എം.എസ്.വി ഇപ്പോഴും സംഗീത സംവിധായകർക്ക് ടെക്സ്റ്റ് ബുക്കാണ്. അമേരിക്കയിലെ ഹാർഡ്വാർഡ് യൂണിവേഴ്സിറ്റി മ്യൂസിക് കോമ്പോസിഷനു പഠന വിഷയമാക്കാൻ തിരഞ്ഞെടുത്തിട്ടുള്ള ഏക സൗത്തിൻഡ്യൻ സംഗീത സംവിധായകൻ ആണ് എം.എസ്.വി. നമ്മുടെ സംഗീത സംവിധായകർ ഓർക്കസ്ട്രഷൻ ചെയ്തുകിട്ടാൻ ആർ കെ ശേഖറിനെ ആശ്രയിക്കുന്ന സമയമായിരുന്നെന്നും ഓർക്കണം.

പതിമൂന്നാം വയസില്‍ തിരുവനന്തപുരത്ത് ആദ്യ കച്ചേരി നടത്തി. 1948 ൽ റിലീസ് ആയ ഏക എം.ജി.ആർ മലയാള ചലച്ചിത്രമായ ‘ജനോവ’യിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം. തുടർന്ന് 1952 ൽ പണം എന്ന ചിത്രത്തിലൂടെ സംഗീത സംവിധായകനായി തമിഴിലും തുടക്കം കുറിച്ചു. തമിഴ്‌നാടിന്റെ ഔദ്യോഗികഗാനമായ നീരരും കടുലതയുടെ (തമിഴ് തായ് വാഴ്ത്ത്) സംഗീത സംവിധാനം നിര്‍വഹിച്ചതും മറ്റാരുമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here