തിരുവനന്തപുരം: വിമാനത്താവളം വഴി 30 കിലോ സ്വർണം കടത്താൻ ശ്രമിച്ച കേസിലെ മുഖ്യ ആസൂൂത്രക എന്ന്  ആരോപണം നേരിടുന്ന ആരോപണ ഐ.ടി. വക്കുപ്പിലെ ഉദ്യോഗസയുടെ പൂജപ്പുരയിലെ വാടകയ്ക്കെടുത്ത ഫ്ലാറ്റിൽ ഐ.ടി. സെക്രട്ടറിയും   മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കർ സ്ഥിരം സദർശകനായിരുന്നു എന്ന് സെക്യൂരിറ്റിയുടെയും മറ്റു താമസക്കാരുടെയും വെളിപ്പെടുത്തൽ.

സ്വപ്ന സുരേഷ് തിരുവനന്തപുരത്തെ യു.എ.ഇ. കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്നു, പിന്നീട് സംസ്ഥാന ഐ.ടി. വകുപ്പിലെ പ്രധാനപ്പെട്ട സ്ഥാനത്ത് താൽക്കാലിക ജീവനക്കാരിയായി നിയമനം ലഭിച്ചു.

സ്വപ്നയും ഭർത്താവും താമസിക്കുന്ന ട്രാവൻകൂർ റെസിഡൻസി എന്ന പൂജപ്പുരയിലെ ഫ്ലാറ്റിൽ മദ്യപിക്കാൻ കോൺസുലേറ്റിലെ ഗാർഡ്മാരും മറ്റു ജീവനക്കാരും എത്തിയിരുന്നു എന്നും പിന്നീട് ഐ.ടി. സെക്രട്ടറി എം ശിവശങ്കർ ഔദ്യോഗിക കാറിൽ ഫ്ലാറ്റിൽ വന്നു തുടങ്ങിയെന്നും സ്വകാര്യ ചാനൽ ആയ ജനം ടി.വി. യോട് ഫ്ളാറ്റിലെ താമസക്കാർ വെളിപ്പെടുത്തി.

മദ്യപിച്ച് ബഹളം വച്ച് ഫ്ലാറ്റിലെ താമസക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടപ്പോൾ ഒരു ദിവസം പോലീസിനെ വിളിക്കുകയും ആ സമയം രാത്രി ഒരു മണിയോടുകൂടി ഐ.ടി. സെക്രട്ടറി ശിവശങ്കരൻ മദ്യപിച്ച് അവശനായ സ്ഥിതിയിൽ ഫ്ലാറ്റിൽ ഉണ്ടായിരുന്നുവെന്നും ശിവശങ്കരനെ തിരിച്ചറിഞ്ഞ് പോലീസ് ഉടനെ സ്ഥലം കാലിയാക്കി എന്നും താമസക്കാർ പറഞ്ഞു.

പിന്നീട് ഒരു അവസരത്തിൽ സ്വപ്നയുടെ ഫ്ലാറ്റിൽ രാത്രി പാർട്ടി നടക്കുകയും ബഹളം ചോദ്യം ചെയ്ത് ഫ്ലാറ്റിലെ പ്രെസിഡന്റിനെ പാർട്ടിക്ക് എത്തിയവർ മർദ്ദിക്കുകയും തലയ്ക്കു പരിക്കേൽപ്പിക്കുകയും ചെയ്യ്തു എന്നു അവർ പറഞ്ഞു.

അർദ്ധരാത്രി ഗേറ്റ് അടച്ചതിനുശേഷം മദ്യപിച്ചു പുറത്തുപോകുന്ന ശിവശങ്കരനോട് അത് തുടരാൻ ആകില്ല എന്ന് പറഞ്ഞ ഫ്ലാറ്റ് സെക്യൂരിറ്റിയെ സ്വപ്നയുടെ ഭർത്താവ് മർദ്ദിച്ചിരുന്നു എന്നും ഫ്ലാറ്റിലെ സെക്യൂരിറ്റി തന്നെ വെളിപ്പെടുത്തി.

പിന്നീട് താമസക്കാർ ഫ്ലാറ്റ് ഓണർക്ക് പരാതി നൽകിയ ശേഷം സ്വപ്നയും കുടുംബവും മറ്റൊരിടത്തേക്ക് താമസം മാറ്റുകയായിരുന്നു എന്നും അവർ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതിയായ സ്വപ്നയുടെ ഐ.ടി. സെക്രട്ടറി ശിവശങ്കറുമായും മുഖ്യമന്ത്രിയുടെ ഓഫീസും ആയുള്ള ബന്ധം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനും പത്രസമ്മേളനങ്ങൾ നടത്തിയ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here