ന്യൂഡൽഹി: മാർത്തോമ സഭയുടെ പരമാദ്ധ്യക്ഷൻ ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന്റെ ആശയങ്ങൾ എന്നും ഓർമ്മിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മാനവികതയെ സേവിക്കുകയും പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനായി പരിശ്രമിക്കുകയും ചെയ്ത ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടേത്. മനുഷ്യ സ്‌നേഹത്തിന്റേയും അനുകമ്പയുടെയും പ്രതിരൂപമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആശയങ്ങൾ എന്നും ഓർമ്മിക്കപ്പെടും. ആദരാഞ്ജലികൾ. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു

മെത്രാപ്പൊലീത്തയുടെ നവതി ആഘോഷം ഉദ്ഘാടനം ചെയ്ത വീഡിയോയും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here