ഛണ്ഡീഗഡ് : പഞ്ചാബിൽ യൂത്ത് കോൺഗ്രസ് നേതാവിനെ വെടിവെച്ചു കൊന്നു. കോൺഗ്രസ് പ്രാദേശിക നേതാവ് ഗുർലാൽ സിംഗ് ഭുല്ലർ ആണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ഫരിദ്കോട്ടിൽ രാത്രിയോടെയായിരുന്നു സംഭവം.
മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് പേരാണ് ഭുല്ലറിന് നേരെ വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 12 വെടിയുണ്ടകളാണ് ഭുല്ലറിന്റെ ശരീരത്തിൽ തറച്ചത്.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഫരിദ്കോട്ട് ജില്ലയിലെ മുൻ കോൺഗ്രസ് അദ്ധ്യക്ഷനായിരുന്നു ഭുല്ലർ.