ആലപ്പുഴ: മണ്ണഞ്ചേരിയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ കുത്തേറ്റ ഗൃഹനാഥന്‍ മരിച്ചു. മണ്ണഞ്ചേരി പനയ്ക്കല്‍ പട്ടാട്ടുചിറ കുഞ്ഞുമോന്‍ (48) ആണ് മരിച്ചത്. സംഭവത്തില്‍ 22കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഘര്‍ഷത്തില്‍ പരിക്കേറ്റ കുഞ്ഞുമോന്റെ ഭാര്യ ബിന്ദു (45), മകള്‍ നയന (19) എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം.

ബഹളംകേട്ട്നാട്ടുകാര്‍ഓടിയെത്തിയപ്പോഴേക്കും കുത്തേറ്റ് വീടിന്റെ മുന്നില്‍ കിടക്കുന്ന കുഞ്ഞുമോനെയാണ് കണ്ടത്. ബിന്ദുവിന്റെ നെഞ്ചിലും നയനയുടെ കൈക്കും കുത്തേറ്റിട്ടുണ്ട്. മണ്ണഞ്ചേരി ഇന്‍സ്പെക്ടര്‍ രവി സന്തോഷിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here