ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ഗുജറാത്തിലെ മോട്ടേര സ്റ്റേഡിയത്തെ നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തു.

അതേസമയം ഇന്ത്യ vs ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി പുതുതായി നവീകരിച്ച സർദാർ പട്ടേൽ സ്റ്റേഡിയം പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു. ഈ ചടങ്ങിലായിരുന്നു മോട്ടേര സ്റ്റേഡിയത്തിന്റെ പുനർനാമകരണം നടന്നത്.

ആഭ്യന്തരമന്ത്രി അമിത് ഷാ, കായിക മന്ത്രി കിരൺ റിജിജു, ഇന്ത്യൻ ക്രിക്കറ്റ് നിയന്ത്രണ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.1,10,000 ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ നരേന്ദ്ര മോദി സ്റ്റേഡിയം ബുധനാഴ്ച ആദ്യ അന്താരാഷ്ട്ര മത്സരത്തിന് ആതിഥേയത്വം വഹിക്കും.

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here