തിരുവനന്തപുരം :ബന്ധു നിയമന വിവാദത്തിൽപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ രാജിവെച്ചു. അൽപ്പനേരം മുൻപാണ് ജലീൽ മുഖ്യമന്ത്രിയ്ക്ക് രാജി നൽകിയത്. ലോകായുക്തയുടെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് രാജി.

ബന്ധുനിയമനത്തിലൂടെ സ്വജനപക്ഷപാതം കാട്ടിയ ജലീലിനെ മന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്നായിരുന്നു ലോകായുക്ത ഉത്തരവ്. ബന്ധുവായ കെ.ടി. അദീബിനെ സംസ്ഥാന ന്യുനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ചതിൽ മന്ത്രി കെ.ടി. ജലീൽ അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാലംഘനവും നടത്തിയെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയോട് തുടർ നടപടി സ്വീകരിക്കാനും ലോകായുക്ത റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബന്ധുവായ കെ.ടി അബീദിനെ സംസ്ഥാന ന്യൂന പക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച് മന്ത്രി കെ ടി ജലീലിൻറെ ഓഫീസ് ഉത്തരവിറക്കിയത്.

ലോകായുക്ത ഉത്തരവിനെതിരെ ജലീലിന്റെ ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. ലോകായുക്ത നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചില്ലെന്നായിരുന്നു ജലീലിന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here