ചെന്നൈ: സ്വയം പ്രഖ്യാപിത ആൾദൈവം ഗുരു ശിവ്ശങ്കർ ബാബക്കെതിരെ കേസ്. തമിഴ്‌നാട്ടിലെ കേളമ്പാക്കത്തെ വിദ്യാഭ്യാസ സ്ഥാപത്തിലെ വിദ്യാർത്ഥികളെ പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സുശീൽ ഹരി ഇന്റർനാഷണൽ റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ് ശിവ്ശങ്കർ ബാബയ്‌ക്കെതിരെ പരാതി നൽകിയത്.ഇയാൾക്കെതിരെ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും വിദ്യാർത്ഥികൾ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തെളിവുകൾ സഹിതമാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് മുൻപാകെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇയാൾ ഹാജരായിരുന്നില്ല. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലാണെന്നാണ് ശിവ്ശങ്കർ ബാബയുമായി ബന്ധമുള്ള അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ബാബയ്‌ക്കെതിരെയുള്ള കേസ് സർക്കാർ സിബിസിഐഡിയ്ക്ക് കൈമാറിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here