ആലുവ:: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം പണം തട്ടിയതായി പരാതി. 70കാരനായ ആലങ്ങാട് കോട്ടപ്പുറം പത്തായപ്പുരയ്ക്കല്‍ വീട്ടില്‍ പി.കെ.എം അഷ്‌റഫിനെതിരെ 50കാരിയാണ് പരാതി നല്‍കിയത്. 11.40 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ആലുവ ഈസ്റ്റ് പോലീസ് കേസ് എടുത്തു.

വീടിനടുത്ത് താമസിക്കുമ്പോഴാണ് പ്രതിയുമായി പരാതിക്കാരി പരിചയപ്പെടുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപവും ദേശത്തും പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഉടമയാണെന്ന് പറഞ്ഞാണ് ഇയാള്‍ പരാതിക്കാരിയുമായി സൗഹൃദം സ്ഥാപിച്ചത്. പിന്നീട് രണ്ട് ഘട്ടങ്ങളിലായി 10 ലക്ഷം രൂപയും 1.40 ലക്ഷം രൂപയും വായ്പയായി വാങ്ങിയെന്ന് പരാതിയില്‍ പറയുന്നു.

വിവാഹ വാഗ്ദാനം നല്‍കിയ ശേഷമാണ് ? പരാതിക്കാരിയില്‍ നിന്നും പണം വാങ്ങിയത്. വീടിന്റെ പണയത്തുകയായി ലഭിച്ച 10 ലക്ഷം രൂപയാണ് ആദ്യം നല്‍കിയത്. എന്നാല്‍ പണം വാങ്ങിയ ശേഷം ഒന്നര മാസത്തിലേറെ ഇയാള്‍ വീട്ടില്‍ താമസിച്ചിരുന്നുവെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതിന് പിന്നാലെഇയാളെകാണാതായെന്നും പരാതിയില്‍പറയുന്നു.പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here