ഐസ്വാള്‍ : 38 ഭാര്യമാരും 89 മക്കളുമുള്ള രാജ്യത്തെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥന്‍ അന്തരിച്ചു. 76 കാരനായ മിസോറം സ്വദേശി സിയോണ ചാനയാണ് അന്തരിച്ചത്.

ഞായറാഴ്ചവൈകീട്ട്മൂന്ന്മണിയോടെയായിരുന്നു മരണം.വാര്‍ദ്ധക്യസഹജമായഅസുഖങ്ങളെ തുടര്‍ന്ന് ചാന വീട്ടില്‍ വിശ്രമത്തിലായിരുന്നു.ബക്തോംഗ് ത്വലാങ്നുവാമിലെ ഗ്രാമത്തിലാണ് ചാനയും കുടുംബവും താമസിച്ചിരുന്നത്. 1945 ലാണ് ചാന ജനിച്ചത്. 17ാം വയസ്സിലായിരുന്നു ആദ്യ വിവാഹം. നൂറ് മുറികളുള്ള നാല് നിലകളുള്ള വീട്ടിലാണ് ചാന കുടുംബ സമേതം താമസിച്ചിരുന്നത്.

മിസോറാമില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അദ്ദേഹത്തിന്റെ കുടുംബം അത്ഭുതമായിരുന്നു. വിനോദ സഞ്ചാരികള്‍ ചാനയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സന്ദര്‍ശിച്ച ശേഷമാണ് സാധാരണയായി മടങ്ങാറ്.ചാനയുടെ മരണ വിവരം മിസോറം മുഖ്യമന്ത്രി സോരമതംഗ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദു:ഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here