ഇലഞ്ഞി കള്ളനോട്ട് കേസിൽ നിർണായക വഴിത്തിരിവ്. പ്രതികൾക്ക് അന്തർ സംസ്ഥാന ബന്ധം. ഭീകര സംഘടനകളുമായി ബന്ധമുണ്ടോ എന്നും സംശയം .സുധീർ  ബാംഗ്ലൂരിലും കള്ളനോട്ട് നിർമ്മാണംനടത്തി.ഇതിനാവശ്യമായ പേപ്പർ എത്തിച്ചത് ഹൈദരാബാദിൽ നിന്ന് എന്നും സൂചന ലഭിച്ചതായി പോലീസ്.

കേസില്‍ അറസ്റ്റിലായ ആറ് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ കള്ളനോട്ടുണ്ടാക്കിയോ എന്നാണ് സംശയം. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കാര്യമായി പ്രതികരിച്ചിട്ടില്ല. കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ ആവശ്യപെടുമെന്നും പൊലീസ് അറിയിച്ചു.

പ്രതികളെ എന്‍ഐഎ ഇന്ന് ചോദ്യം ചെയ്യും. രാജ്യവിരുദ്ധ പ്രവർത്തനങ്ങളടക്കം കള്ളനോട്ട് ഉപയോഗിച്ചിട്ടുണ്ടോയെന്ന് വ്യക്തമാകാനാണിത്. കേസിലെ പ്രതികളില്‍ ചിലര്‍ നേരത്തെയും കള്ളനോട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പിടിയിയിലായവരാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഇന്ന് അന്വേഷണ സംഘവും പ്രതികളെ ചോദ്യം ചെയ്യും. പതിനഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ട് സംസ്ഥാനത്ത് ചിലവഴിച്ചിട്ടുണ്ടെന്ന് പ്രതികളുടെ മോഴി പൊലീസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. വ്യാപകമായി കള്ളനോട്ട് നിര്‍മ്മാണം നടന്നിട്ടുണ്ടോയെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്. ഇടുക്കി പത്തനം തിട്ട എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്നലെയാണ് ഇലഞ്ഞിയിലെ വീട്ടിൽ നിന്നും  കള്ളനോട്ടടി റാക്കറ്റിലെ  ഇടുക്കി വണ്ടിപ്പെരിയാർ ഇഞ്ചിക്കാട്ട് എസ്റ്റേറ്റ് സ്വദേശികളായ സ്റ്റീഫൻ (31), ആനന്ദ് (24), ധനുഷ് ഭവനിൽ തങ്കമുത്തു (60), കോട്ടയം കിളിരൂർ നോർത്ത് ചെറുവള്ളിത്തറ വീട്ടിൽ ഫൈസൽ (34), തൃശൂർ പീച്ചി വഴയത്ത് വീട്ടിൽ ജിബി (36), നെടുങ്കണ്ടം മൈനർ കിഴക്കേതിൽ വീട്ടിൽ സുനിൽകുമാർ (40), റാന്നി കാവുങ്കൽ വീട്ടിൽ മധുസൂദനൻ (48) എന്നി​വർ പി​ടി​യി​ലായത്.  1. ഇവരിൽ നിന്ന് ഏഴരലക്ഷത്തോളം രൂപയുടെ 500 ൻ്റെ കള്ളനോട്ടും, അഞ്ച് പ്രിൻറർ, ഫോട്ടോ സ്റ്റാറ്റ് മെഷീൻ, സ്ക്രീൻ പ്രിൻറിംഗ് മെഷീൻ, നോട്ടെണ്ണുന്ന മെഷീൻ, മഷി, പേപ്പറുകൾ എന്നിവയും കണ്ടെടുത്തിട്ടുണ്ട് , എ.ടി.എസും (ആൻറി ടെററിസ്റ്റ് സ്ക്വാഡ്) എറണാകുളം റൂറൽ ജില്ലാ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ പിടികൂടിയത്. നാല് മാസമായി ഇവർ ഇവിടെ താമസിച്ചു വരികയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here