തൃശൂർ: വീട് കയറിയുള്ള ആക്രമണത്തിൽ ചികിൽസയിലിരുന്നയുവാവ്മരിച്ചു.കിഴുത്താണി സ്വദേശി സൂരജ് ആണ് മരിച്ചത്. ത്യശൂർ കിഴുത്താണിയിൽ വീട്ടുവാടകയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു വീട് കയറി ആക്രമണം.

ഇന്നലെ ഉച്ചയ്ക്കാണ് വീട്ടുടമയും കൂട്ടരും വാടകക്കാരെ ആക്രമിച്ചത്. ​ഗുരുതരമായ പരിക്കേറ്റ സൂരജ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്. മരിച്ച സൂരജിന്റെ സഹോദരനും പരിക്കുകളോടെ ചികിൽസയിലാണ്.

വീട്ടുടമസ്ഥൻ ലോറൻസ് ഒളിവിലാണ്. ഇയാൾക്കായി പൊലീസ് തെരച്ചിൽ തുടങ്ങിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here