ആലുവ: കീഴ്മാട് കുടിവെള്ള പൈപ്പ് പൊട്ടി റോഡ് പുഴയായി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി.കീഴ്മാട് സർക്കുലർറൂട്ടിൽ റേഷൻ കടജംഗ്ഷനിലാണ് വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയത്. ആലുവ ജല ശുദ്ധീകരണ ശാലയിൽ നിന്ന് ചുണങ്ങംവേലി, നാലാംമൈൽ എന്നീ ഭാഗങ്ങളിലേക്ക് ജലമെത്തിക്കുന്ന വലിയ പൈപ്പ് ആണ് പൊട്ടിയത്.

കെ രഞ്ജിത്‌ കുമാർ പലചരക്ക് കട, വി കെ ഉസ്മാൻ പച്ചക്കറിക്കട, സഫീർ കോഴിക്കട എന്നീ വ്യാപാര സ്ഥാപനങ്ങളിലാണ് വെള്ളം കയറിയത് .വാട്ടർ അതോരിറ്റി ഉദ്യോഗസ്ഥർ എത്തി വാൽവ് പൂട്ടിയിട്ടും  മണിക്കൂറുകൾക്ക് ശേഷമാണ് ശക്തമായ ഒഴുക്ക് അവസാനിച്ചത്. പൈപ്പ് മാറ്റി സ്ഥാപിക്കാനായി വാട്ടർ അതോറിറ്റി ദ്രുതഗതിയിൽ നടപടി ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here