റേഷന്‍ കടകളിലെത്തുന്ന പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സേവനം നല്‍കാനൊരുങ്ങി കേന്ദ്രം. പാന്‍ കാര്‍ഡ്, പാസ്പ്പോര്‍ട്ട് എന്നിവയ്ക്കുള്ള അപേക്ഷ ഇനി റേഷന്‍കടകള്‍ വഴി സമര്‍പ്പിക്കാം. കൂടാതെ വാട്ടര്‍ ചാര്‍ജും വൈദ്യുതി ബില്ലും റേഷന്‍ കടകളില്‍ അടക്കാനുള്ള സൗകര്യം കൂടി ഒരുക്കിയിരിക്കുകയാണ് കേന്ദ്രം.

പൊതു സേവന കേന്ദ്രങ്ങളുമായി കേന്ദ്ര ഭക്ഷ്യ വകുപ്പ് തയ്യാറാക്കിയ ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പൊതു സേവന കേന്ദ്ര ഡെപ്യൂട്ടി സെക്രട്ടറി ജ്യോത്സന ഗുപ്ത, വൈസ് പ്രസിഡന്റ് സാര്‍ത്ഥിക് സച്ചിദേവ് എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. കേന്ദ്ര ഭക്ഷ്യ വകുപ്പ് സെക്രട്ടറി സുധാന്‍ഷൂ പാണ്ഡെ, സിഎസ്സി പ്രതിനിധി ദിനേശ് ത്യാഗി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഒപ്പിടല്‍.റേഷന്‍ കടകളിലൂടെ 80 കോടിയിലധികം ആളുകള്‍ക്കാണ് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത്. ഇത്തരത്തില്‍ റേഷന്‍ കടയിലെത്തുന്ന ആളുകള്‍ക്ക് ഈ തീരുമാനം ഉപകരിക്കുമെന്നാണ് കണക്കു കൂട്ടല്‍. സ്ഥിര വരുമാനം കൂടാതെ, ഇതിലൂടെ അധിക തുക നേടാന്‍ കടയുടമകള്‍ക്ക് സാധിക്കുമെന്നതാണ് ഇതിന്റെ ഗുണം.

LEAVE A REPLY

Please enter your comment!
Please enter your name here