അ​ബു​ദാ​ബി: ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ആ​ദ്യ റൗ​ണ്ടി​ൽ ശ്രീ​ല​ങ്ക​യ്ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. ഗ്രൂ​പ്പ് എ​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​നെ 70 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചു. ഇ​തോ​ടെ ശ്രീ​ല​ങ്ക സൂ​പ്പ​ർ 12 ഉ​റ​പ്പി​ച്ചു.

സ്കോ​ർ: ശ്രീ​ല​ങ്ക 20 ഓ​വ​റി​ൽ ഏ​ഴി​ന് 171. അ​യ​ർ​ല​ൻ​ഡ് 18.3 ഓ​വ​റി​ൽ 101 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്ത്.

ര​ണ്ടു മ​ത്സ​രം ക​ളി​ച്ച ശ്രീ​ല​ങ്ക നാ​ലു പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പി​ൽ ഒ​ന്നാ​മ​താ​ണ്. അ​ത്ര​യും മ​ത്സ​രം ക​ളി​ച്ച അ​യ​ർ​ല​ൻ​ഡി​നും ന​മീ​ബി​യ​യ്ക്കും ര​ണ്ടു പോ‍​യി​ന്‍റ് വീ​ത​മാ​ണു​ള്ള​ത്. അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്ക് നെ​ത​ർ​ല​ൻ​ഡ്സാ​ണ് എ​തി​രാ​ളി. അ​യ​ർ​ല​ൻ​ഡ്-​ന​മീ​ബി​യ​യും ത​മ്മി​ലാ​ണ് അ​വ​സാ​ന പോ​രാ​ട്ടം. ഇ​തി​ൽ ഒ​രു ടീ​മി​ന് മാ​ത്ര​മാ​ണ് സൂ​പ്പ​ർ 12ലേ​ക്ക് സാ​ധ്യ​ത.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ശ്രീ​ല​ങ്ക വാ​നി​ന്ദു ഹ​സ​രം​ഗ(47 പ​ന്തി​ൽ 71), പ​തും നി​സം​ഗ(47 പ​ന്തി​ൽ 61), ദാ​സു​ൻ ഷ​ന​ക(11 പ​ന്തി​ൽ 21) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് മി​ക​ച്ച സ്കോ​ർ ക​ണ്ടെ​ത്തി​യ​ത്. അ​യ​ർ​ല​ൻ​ഡി​ന് വേ​ണ്ടി ജോ​ഷ്വ ലി​റ്റി​ൽ നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.

മ​റു​പ​ടി ബാ​റ്റിം​ഗി​ൽ അ​യ​ർ​ല​ൻ​ഡ് ല​ങ്ക​ൻ ബൗ​ള​ർ​മാ​ർ​ക്ക് മു​മ്പി​ൽ പ​ത​റു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു. ഐ​റി​ഷ് ടീ​മി​ൽ ര​ണ്ടു പേ​ർ മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ണ്ട​ത്. 39 പ​ന്തി​ൽ 41 റ​ൺ​സെ​ടു​ത്ത ആ​ൻ​ഡ്രൂ ബാ​ൽ​ബി​ർ​നി​യാ​ണ് ടോ​പ് സ്കോ​റ​ർ. 28 പ​ന്തി​ൽ 24 ക​ർ​ട്ടി​സ് കാം​പെ​റാ​ണ് ര​ണ്ട​ക്കം ക​ണ്ട മ​റ്റൊ​രു ബാ​റ്റ​ർ.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി മ​ഹീ​ഷ് തീ​ക്ഷ​ണ മൂ​ന്നു വി​ക്ക​റ്റ് നേ​ടി. ല​ഹി​രു കു​മാ​ര​യും ചാ​മി​ക ക​രു​ണ​ര​ത്ന​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here