നാല് വൈസ് പ്രസിഡൻ്റുമാരും 23 ജനറൽ സെക്രട്ടറിമാരും 28 നിർവാഹക സമിതിയംഗങ്ങളും ഉൾപ്പെട്ട 56 അംഗ പട്ടികയാണ് പ്രഖ്യാപിച്ചത്. തൃശൂരിൽ നിന്ന് മുൻ എം.എൽ.എ ടി.യു രാധാകൃഷ്ണൻ ജനറൽ സെക്രട്ടറിമാരിൽ ഉൾപ്പെട്ടപ്പോൾ അനിൽ അക്കരയെ എക്സിക്യൂട്ടീവിൽ ഉൾപ്പെടുത്തി. എൻ.ശക്തൻ, വി.ടി.ബൽറാം, വി.ജെ.പൗലോസ്, വി.പി.സജീന്ദ്രൻ എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ.അഡ്വ.പ്രതാപ ചന്ദ്രൻ ആണ് പുതിയ ട്രഷറർ. എ.എ.ഷുക്കൂർ, ഡോ.പ്രതാപവർമ്മ തമ്പാൻ, എസ്.അശോകൻ, മരിയാപുരം ശ്രീകുമാർ, കെ.കെ.എബ്രഹാം, സോണി സെബാസ്റ്റ്യൻ, കെ.ജയന്ത്, പി.എം.നിയാസ്, ആര്യാടൻ ഷൗക്കത്ത്, സി.ചന്ദ്രൻ, ടി.യു.രാധാകൃഷ്ണൻ, അബ്ദുൾ മുത്തലിബ്, ദീപ്തി മേരി വർഗീസ്, ജോസി സെബാസ്റ്റ്യൻ, പി.എ സലിം, പഴകുളം മധു, എം.ജെ.ജേക്കബ്, കെ.പി.ശ്രീകുമാർ, എം.എം.നസീർ, അലിപ്പറ്റ ജമീല, ജി.എസ് ബാബു, കെ.എ.തുളസി, ജി.ശുഭോധനൻ എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. കെ.പി.സി.സി പ്രസിഡണ്ടും വർക്കിങ് പ്രസിഡണ്ടുമാരും കൂടാതെ പത്മജ വേണുഗോപാൽ, വി.എസ് ശിവകുമാർ, ടി.ശരത് ചന്ദ്രപ്രസാദ്, കെ.പി.ധനപാലൻ, എം.മുരളി, വർക്കല കഹാർ, കരകുളം കൃഷ്ണപിള്ള, ഡി.സുഗതൻ, കെ.എൽ പൗലോസ്, അനിൽ അക്കര, സി.വി.ബാലചന്ദ്രൻ, ടോമി കല്ലാനി, പി.ജെ.ജോയ്, കോശി എം.കോശി, ഷാനവാസ് ഖാൻ, കെ.പി.ഹരിദാസ്, പി.ആർ സോന, ജ്യോതികുമാർ ചാമക്കാല, ജോൺസൺ അബ്രഹാം, ജെയ്സൺ ജോസഫ്, ജോർജ്ജ് മാമ്മൻ കൊണ്ടൂർ, മണക്കാട് സുരേഷ്, മുഹമ്മദ് കുട്ടി മാസ്റ്റർ എന്നിവരാണ് എക്സിക്യൂട്ടീവ് മെമ്പർമാർ.

LEAVE A REPLY

Please enter your comment!
Please enter your name here