കൊച്ചി മെട്രോയിൽ സൗജന്യ യാത്രയ്ക്ക് അവസരമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു. ഈ ഞായറാഴ്ചയാണ് സൗജന്യ യാത്രയ്ക്ക് അവസരം. വൈറ്റിലയിൽ നിന്ന് ഇടപ്പള്ളിയിലേക്കും തിരിച്ചും, ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കും – തിരിച്ചും സൗജന്യ യാത്ര ചെയ്യാനാണ് അവസരം ഒരുക്കിയിരിക്കുന്നത്. വൈകീട്ട് മൂന്നിനും നാലിനുമിടയിലാണ് സൗജന്യ യാത്ര നടത്തേണ്ടതെന്നും അറിയിച്ചു.കൊച്ചി മെട്രോ യാത്രാ സൗകര്യം ഇതുവരെ പ്രയോജനപ്പെടുത്തിയിട്ടില്ലാത്തവർക്ക് അതിന് അവസരം നൽകലാണ് സൗജന്യ യാത്ര ഒരുക്കുന്നതിൻ്റെ ലക്ഷ്യമെന്നും ഒറ്റയ്ക്കോ സംഘമായോ യാത്ര ചെയ്യാമെന്നും കെ എം ആർ എൽ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here