കൊച്ചി : ആലുവയിൽസ്ത്രീധന പീഡനത്തെ തുടർന്ന് നിയമവിദ്യാർത്ഥിനിയായ മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ഭർത്താവ് സുഹൈലാണ് ഒന്നാം പ്രതി. സുഹൈലിന്റെ മാതാപിതാക്കൾ രണ്ടും മൂന്നും പ്രതികളാണ്. അന്നത്തെആലുവ സിഐ സുധീറിനെ ഒഴിവാക്കിക്കൊണ്ടാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

രണ്ട് മാസത്തോളം നീണ്ട വിശദമായ അന്വേഷണത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും മൊഫിയ ഇരയായെന്ന് കുറ്റപത്രത്തിൽ പറയുന്നു. സുഹൈൽ പലതവണ മോഫിയയെ പീഡിപ്പിച്ചു. പണം ചോദിച്ച് മർദ്ദിക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. എറണാകുളം റൂറൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് കുറ്റപത്രം സമർപ്പിച്ചത്.

തൊടുപുഴ അൽ അസ്ഹർ ലോ കോളജിലെ മൂന്നാം വർഷ വിദ്യാർഥിയായ മൊഫിയ പർവീണിനെ 2021 നവംബർ 22നാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെയും ബന്ധുക്കളുടെയും മാനസികവും ശാരീരികവുമായ പീഡനം മൂലമാണ് ജീവനൊടുക്കുന്നതെന്നു മൊഫിയ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ആലുവ സിഐ സുധീറിനെതിരെയും ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here